കുട്ടികള്‍ ഉടന്‍ വേണ്ടെന്നു വച്ചിരിക്കേ അപ്രതീക്ഷിതമായി ഭാര്യ ഗര്‍ഭിണിയായപ്പോള്‍ സംശയം തോന്നിയ ഭര്‍ത്താവ് പോലീസില്‍ പരാതി നല്കിയപ്പോള് കുടുങ്ങിയത് ആത്മാര്‍ഥ സുഹൃത്ത്. എന്നാല്‍ താനല്ല ഗര്‍ഭത്തിനുത്തരവാദിയെന്ന് യുവാവ് പറഞ്ഞതോടെ ഡിഎന്‍എ ടെസ്റ്റ് നടത്താനൊരുങ്ങുകയാണ് പോലീസ്. കഴിഞ്ഞ ദിവസം പോത്തന്‍കോട് പോലീസ് സ്റ്റേഷനിലാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്.
പോത്തന് കോട് സ്വദേശിയായ യുവാവ് തന്റെ ഭാര്യയുടെ ഗര്‍ഭത്തില്‍ സംശയമുണ്ടെന്നും അതാരാണ് എന്ന് കണ്ടു പിടിക്കണം എന്ന പരാതിയുമായി എത്തിയത്. പരാതി കണ്ട് ആദ്യം പൊലീസ് അമ്പരന്നെങ്കിലും യുവാവിന്റെ വാദങ്ങള്‍ക്ക് ശേഷം യുവതിയെ വിളിച്ചു വരുത്തി. യുവതിയെ വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് അയല്‍വാസിയായ ഭര്‍ത്താവിന്റെ സുഹൃത്ത് ആണ് ഗര്‍ഭത്തിനുത്തരവാദി എന്ന് വെളിപ്പെടുത്തിയത്. ഇതിനെ തുടര്‍ന്ന് അയാളെ പൊലീസ് വിളിച്ചു വരുത്തിയെങ്കിലും ഇയാള്‍ സംഭവം നിഷേധിച്ചു. എന്നാല്‍ യുവതി തന്റെ മൊഴിയില്‍ തന്നെ ഉറച്ചു നിന്നതിനാല്‍ പോലീസ് കേസെടുക്കുകയായിരുന്നു.
യുവതിയുടെ ഭര്‍ത്താവിന് തട്ടിന്റെ പണിയാണ്. അയല്‍വാസിയും സുഹൃത്തിന് ടൈലിന്റെ ജോലിയും. ആത്മാര്‍ത്ഥ സുഹൃത്തുക്കളായിരുന്നതിനാല്‍ യുവതിയുടെ ഭര്‍ത്താവ് സുഹൃത്തിനെ ദിവസവും വീട്ടില്‍ വിളിച്ചു വരുത്തി മദ്യപിക്കുന്നത് പതിവായിരുന്നു. വീട്ടിലെ നിത്യ സന്ദര്‍ശകനായതോടെ യുവതിയും ഇയാളും തമ്മില്‍ അടുത്തു. പരസ്പരം മൊബൈല്‍ നമ്പറുകള്‍ കൈമാറുകയും സ്ഥിരം ഫോണ്‍ വിളി തുടങ്ങുകയും ചെയ്തു. പലപ്പോഴും ഭര്‍ത്താവ് ജോലിക്ക് പോകുന്ന സമയം ഇയാള്‍ യുവതിയുടെ വീട്ടില്‍ പോകുന്നത് പതിവായിരുന്നു. ഇതിനിടയിലാണ് താന്‍ ഗര്‍ഭിണിയായത് എന്നാണ് യുവതി പൊലീസിന് നല്കിയ മൊഴി.
കഴിഞ്ഞ ദിവസം യുവതിയുടെ ശാരീരിക അവശതകള്‍ മോശമായതിനെത്തുടര്‍ന്ന് ഭര്‍ത്താവ് യുവതിയെ ആശുപത്രിയിലെത്തിച്ചപ്പോഴാണ് യുവതി ഗര്‍ഭിണിയാണെന്ന വിവരം അറിയുന്നത്. തല്‍ക്കാലത്തേക്ക് കുട്ടികള്‍ ഒന്നും ഇപ്പോള്‍ വേണ്ട എന്ന് ഇരുവരും തീരുമാനമെടുത്തിരുന്നു. കാരണം യുവതിക്ക് 20 വയസ്സുള്ളപ്പോള്‍ ഒരു കുട്ടി ജനിച്ചിരുന്നു.അംഗവലൈകല്യത്തോടെയായിരുന്നു കുട്ടിയുടെ ജനനം. ഗര്‍ഭിണിയാകാനുള്ള ശാരീരിക ക്ഷമത ഇല്ലാത്ത സമയം കുഞ്ഞുണ്ടായതാണ് കാരണം എന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു.
അതിനാല്‍ മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമേ ഇനി കുട്ടികള്‍ പാടുള്ളൂ എന്ന് ഡോക്ടര്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ഭര്‍ത്താവ് വേണ്ട മുന്‍ തരുതലുകള്‍ എടുത്തിരുന്നു. ഇങ്ങനെയുള്ള സാഹചര്യത്തില്‍ ഭാര്യ ഗര്‍ഭിണിയായതില്‍ സംശയം തോന്നി. ഭാര്യയോട് വിവരം ചോദിച്ചിട്ട് ഒന്നും പറയാതിരുന്നതോടെയാണ് പൊലീസില്‍ പരാതി നല്കാന് തീരുമാനിച്ചത്. പരാതിയെ തുടര്‍ന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ആളെ കണ്ട് ഞെട്ടിയിരിക്കുകയാണ് യുവതിയുടെ ഭര്‍ത്താവ്.
എന്നാല്‍ യുവതിയുടെ അരോപണം ഭര്‍ത്താവിന്റെ സുഹൃത്ത് നിഷ്കരുണം തള്ളി. താനല്ല ഗര്‍ഭത്തിനുത്തരവാദിയെന്ന് ഇയാള്‍ പറഞ്ഞെങ്കിലും ഇയാള്‍ ആ വീട്ടില്‍ നിത്യസന്ദര്‍ശകനാണെന്ന് നാട്ടുകാര്‍ പോലീസിന് വിവരം നല്‍കിയിട്ടുണ്ട്. യുവതിയുടെ മൊഴി പരിഗണിച്ചാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. എന്നാല്‍ കുറ്റം നിഷേധിച്ച സാഹചര്യത്തില്‍ പൊലീസ് ഡി.എന്‍.എ പരിശോധനയ്ക്ക് ഒരുങ്ങുകയാണ്. ഭര്‍ത്താവ് പരാതിയില്‍ ഉറച്ചു നില്‍ക്കുന്നതിനാലാണ് പൊലീസ് ഇങ്ങനെയൊരു തീരുമാനം എടുക്കാന്‍ കാരണം.
ഈ കേസില്‍ കൂടുതല്‍ അന്വേഷണം നടത്തുവാനും നടപടികള്‍ക്കുമായി കേസ് ആറ്റിങ്ങല്‍ ഡി.വൈ.എസ്പിക്ക് കൈമാറിയിരിക്കുകയാണ്. പീഡനക്കേസ് മാത്രമല്ല 22 വയസ്സുള്ള യുവതി എസ്.സി വിഭാഗത്തിലുള്ളതായതിനാല്‍ എസ്.സി,എസ്.ടി ആക്ട് കൂടി ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. കോടതിയില്‍ വിവരങ്ങളെല്ലാം കൈമാറിയ ശേഷം ഡി.എന്‍.എ പരിശോധന നടത്തുമെന്ന് ആറ്റിങ്ങള്‍ ഡി.വൈ.എസ്പി പറഞ്ഞു.