ന്യൂഡൽഹി: ഡൽഹിയിൽ ഗർഭം അലസിപ്പിക്കാൻ ഭാര്യയെ പ്രേരിപ്പിച്ചെന്ന സംശയത്തിൽ യുവാവ് ഭാര്യാമാതാവിനെ വെടിവച്ചു കൊന്നു. ഡൽഹിയിലെ മുന്ദകയിലായിരുന്നു സംഭവം.
പശ്ചിം വിഹാറിൽ സ്വകാര്യ ആശുപത്രിയിലെ നഴ്സായ സ്ത്രീ വീട്ടിലേക്ക് റിക്ഷയിൽ പോകുമ്പാഴാണ് ആക്രമണം ഉണ്ടായത്.
സംഭവുമായി ബന്ധപ്പെട്ട് പങ്കജ് എന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പങ്കജും ഇയാളുടെ സുഹൃത്തുക്കളായ ഉജ്വൽ ദാബാസും അജിതും ചേർന്നാണ് കൃത്യം നടത്തിയത്. അഞ്ച് വെടിയുണ്ടകളാണ് സ്ത്രീയുടെ ശരീരത്തിൽ തുളച്ചുകയറിയത്. ഇവർ സംഭവസ്ഥലത്തു തന്നെ മരിച്ചു.
ബുധനാഴ്ച ഹരിയാനയിലെ ലാദ്പുരിൽനിന്നാണ് പങ്കജിനെ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ പക്കൽനിന്ന് കൈത്തോക്കും വെടിയുണ്ടകളും പിടിച്ചെടുത്തു.
ഭാര്യയുടെ ഗർഭം രണ്ടു തവണ അലസിപ്പിച്ചതിനും കാരണക്കാരി ഭാര്യാമാതാവാണെന്നാണ് പങ്കജ് കരുതുന്നത്. പങ്കജിന്റെ ഭാര്യ അയാളെവിട്ട് സ്വന്തം അമ്മയ്ക്കൊപ്പമാണ് താമസിച്ചുവന്നിരുന്നതെന്നും പോലീസ് പറയുന്നു.