മോട്ടോർ ന്യൂറോൺ രോഗം ബാധിച്ചു ശരീരം തളർന്ന ഭാര്യയെ ലോകം കാണിക്കാൻ പുറത്തു കെട്ടിവച്ച് യാത്ര ചെയ്യുന്ന ഭർത്താവ്. തെക്കുപടിഞ്ഞാറൻ ചൈനയിലെ അൻഹുയി പ്രവിശ്യാ സ്വദേശിയായ വാംഗ് സിയാവോമിൻ ആണ് ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമായത്.
ചൈനയിലെ പ്രസിദ്ധമായ ഹുവാംഗ്ഷാൻ കൊടുമുടിയിൽനിന്ന് ഭാര്യയെ പുറത്തു കെട്ടിവച്ച് വാംഗ് നടന്നിറങ്ങുന്നതിന്റെ വീഡിയോ വൈറലായി. വിശാലമായ ലോകത്തിന്റെ വിവിധ ഭാഗങ്ങൾ സന്ദർശിക്കാൻ ഭാര്യക്ക് അവസരമൊരുക്കാനാണു താൻ ആഗ്രഹിക്കുന്നതെന്ന് അന്പത്തേഴുകാരനായ വാംഗ് പറയുന്നു.
അഞ്ചു വർഷം മുന്പ് രോഗം സ്ഥിരീകരിച്ച ഭാര്യയുടെ പേര് റിപ്പോർട്ടിൽ കൊടുത്തിട്ടില്ല. ടിബറ്റിന്റെ തലസ്ഥാനമായ ലാസയിലെ പ്രശസ്തമായ പൊട്ടാല കൊട്ടാരമടക്കമുള്ള സ്ഥലങ്ങളിൽ ദന്പതികൾ സന്ദർശനം നടത്തി.