ഭോപ്പാൽ: മധ്യപ്രദേശിലെ ശിവപുരി ജില്ലയിൽ കുടിലിനു തീപിടിച്ചു വയോധികനും പ്രായപൂർത്തിയാകാത്ത രണ്ടു പേരക്കുട്ടികളും വെന്തുമരിച്ചു. ശനിയാഴ്ച രാത്രി 11.30ന് ബൈരാദ് പോലീസ് സ്റ്റേഷൻ പരിധിയിലെ ലക്ഷ്മിപുര ഗ്രാമത്തിലാണു സംഭവം.
ഹജാരി ബഞ്ചാര (65), ചെറുമകൾ സന്ധ്യ (10), അനുഷ്ക (അഞ്ച്) എന്നിവരാണു മരിച്ചത്. ഹജാരി ബഞ്ചാരയും സന്ധ്യയും സംഭവസ്ഥലത്തും അനുഷ്ക ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയുമാണു മരിച്ചത്. തണുപ്പിൽനിന്നു രക്ഷനേടാനായി കത്തിച്ച സ്റ്റൗവിൽനിന്നു തീ പടർന്നതാണ് അപകട കാരണമെന്ന് പോലീസ് അറിയിച്ചു.