വൃ​ക്കരോ​ഗി​ക​ള്‍​ക്കാ​യി ഡ​യാ​ലി​സി​സ് ച​ല​ഞ്ചുമായി ഹൈ​ബി ഈ​ഡ​ന്‍ എംപി


കൊ​ച്ചി: എ​റ​ണാ​കു​ളം ലോ​ക​സ​ഭാ മ​ണ്ഡ​ല​ത്തി​ലെ ഡ​യാ​ലി​സി​സ് രോ​ഗി​ക​ള്‍​ക്കു​വേ​ണ്ടി ഹൈ​ബി ഈ​ഡ​ന്‍ എം​പി ഡ​യാ​ലി​സി​സ് ച​ല​ഞ്ച് സം​ഘ​ടി​പ്പി​ക്കു​ന്നു.

വ​രാ​പ്പു​ഴ അ​തി​രൂ​പ​ത​യു​ടെ സാ​മൂ​ഹ്യ സേ​വ​ന വി​ഭാ​ഗ​മാ​യ എ​റ​ണാ​കു​ളം സോ​ഷ്യ​ല്‍ സ​ര്‍​വീ​സ് സൊ​സൈ​റ്റി​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. 750 രൂ​പ മു​ട​ക്കി​യാ​ല്‍ ഒ​രു ഡ​യാ​ലി​സി​സ് സ്‌​പോ​ണ്‍​സ​ര്‍ ചെ​യ്യാം.

ഈ ​നി​ര​ക്കി​ല്‍ ഡ​യാ​ലി​സി​സ് ചെ​യ്തു​ന​ല്കു​ന്ന എ​ല്ലാ ഹോ​സ്പി​റ്റ​ലു​ക​ളു​മാ​യും സ​ഹ​ക​രി​ക്കും. ച​ല​ഞ്ചി​ലൂ​ടെ പ​ര​മാ​വ​ധി തു​ക ക​ണ്ടെ​ത്താ​നാ​ണ് ശ്ര​മ​മെ​ന്ന് ഹൈ​ബി ഈ​ഡ​ന്‍ എം​പി പ​റ​ഞ്ഞു.

മാ​ര്‍​ച്ച് 15 മു​ത​ല്‍ എം​പി ഓ​ഫീ​സി​ല്‍ ഡ​യാ​ലി​സി​സ് രോ​ഗി​ക​ള്‍​ക്ക് പ​ദ്ധ​തി​യു​ടെ ഗു​ണ​ഭോ​ക്താ​ക്ക​ളാ​കാ​ന്‍ അ​പേ​ക്ഷി​ക്കാം. ഒ​രോ രോ​ഗി​ക്കും നി​ശ്ചി​ത എ​ണ്ണം ഡ​യാ​ലി​സി​സ് സൗ​ജ​ന്യ​മാ​യി ന​ല്കും.

എ​റ​ണാ​കു​ളം സോ​ഷ്യ​ല്‍ സ​ര്‍​വീ​സ് സൊ​സൈ​റ്റി​യു​ടെ അ​ക്കൗ ണ്ടി​ലേ​ക്കാ​ണ് സ്‌​പോ​ണ്‍​സ​ര്‍ ചെ​യ്യു​ന്ന തു​ക എ​ത്തു​ന്ന​ത്. മു​ന്‍ ഡി​എം​ഒ ഡോ. ​ജു​നൈ​ദ് റ​ഹ്മാ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള വി​ദഗ്ധ സം​ഘം അ​പേ​ക്ഷ​ക​ളി​ന്മേ​ല്‍ വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന ന​ട​ത്തും.

പ​ത്ത് ഡ​യാ​ലി​സി​നു​ള്ള തു​ക എ​റ​ണാ​കു​ളം സോ​ഷ്യ​ല്‍ സ​ര്‍​വീ​സ് സൊ​സൈ​റ്റി​യു​ടെ ര​ക്ഷാ​ധി​കാ​രി​കൂ​ടി​യാ​യ വ​രാ​പ്പു​ഴ ആ​ര്‍​ച്ച്ബി​ഷ​പ്പ് ഡോ. ​ജോ​സ​ഫ് ക​ള​ത്തി​പ്പ​റ​മ്പി​ലി​നു കൈ​മാ​റി ഹൈ​ബി ഈ​ഡ​ന്‍ എം​പി പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഏ​റെ സു​താ​ര്യ​മാ​യ രീ​തി​യി​ല്‍ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കാ​നാ​ണ് 1962 മു​ത​ല്‍ സാ​മൂ​ഹ്യ​സേ​വ​ന രം​ഗ​ത്തെ സ​ജീ​വ സാ​ന്നി​ദ്ധ്യ​മാ​യ ഇ​എ​സ്എ​സ്എ​സി​നു ത​ന്നെ ന​ട​ത്തി​പ്പു ചു​മ​ത​ല ന​ല്കു​വാ​ന്‍ തീ​രു​മാ​നി​ച്ച​തെ​ന്ന് എം​പി പ​റ​ഞ്ഞു.

ഇ​എ​സ്എ​സ്എ​സ് ഡ​യ​റ​ക്ട​ര്‍ ഫാ. ​മാ​ര്‍​ട്ടി​ന്‍ അ​ഴി​ക്ക​ക​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രി​ക്കും പ​ദ്ധ​തി​യു​ടെ ന​ട​ത്തി​പ്പ്.പ​ദ്ധ​തി​ക്കാ​യി സൗ​ത്ത് ഇ​ന്ത്യ​ന്‍ ബാ​ങ്ക് എ​റ​ണാ​കു​ളം നോ​ര്‍​ത്ത് ബ്രാ​ഞ്ചി​ല്‍ എ​റ​ണാ​കു​ളം സോ​ഷ്യ​ല്‍ സ​ര്‍​വീ​സ് സൊ​സൈ​റ്റി​യു​ടെ പേ​രി​ല്‍ ഒ​രു അ​ക്കൗ​ണ്ട് തു​ട​ങ്ങി​യി​ട്ടു​ണ്ട്.

വി​ദേ​ശ​ത്തു​നി​ന്നു സം​ഭാ​വ​ന​ക​ൾ അ​യ​യ്ക്കു​ന്ന​വ​ര്‍​ക്ക് സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യു​ടെ ന്യൂ​ഡ​ല്‍​ഹി മെ​യി​ന്‍ ബ്രാ​ഞ്ചി​ലു​ള്ള ഇ​എ​സ്എ​സി​ന്‍റെ എ​ഫ്‌​സി​ആ​ര്‍​എ അ​ക്കൗ​ണ്ടി​ലേ​ക്കും പ​ണം അ​യ​യ്ക്കാം. കൂ​ടാ​തെ യു​പി​ഐ ക്യു​ആ​ര്‍ കോ​ഡും ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്.

എ​ല്ലാ​വ​രും പ​ര​മാ​വ​ധി ഡ​യാ​ലി​സി​സു​ക​ള്‍ സ്‌​പോ​ണ്‍​സ​ര്‍ ചെ​യ്യ​ണ​മെ​ന്ന് ഹൈ​ബി ഈ​ഡ​ന്‍ എം​പി അ​ഭ്യ​ര്‍​ഥി​ച്ചു.

Related posts

Leave a Comment