കട്ടപ്പന: രണ്ടു ദിവസം മുമ്പ് ജനിച്ച പശുക്കുട്ടിയാണ് ഇപ്പോള്‍ കട്ടപ്പനയിലെ താരം. കല്ലുകുന്ന് വടക്കേകൈതക്കാറ്റ് കൊച്ചുമോന്റെ വീട്ടിലെ പശു ചൊവ്വാഴ്ച രാത്രിയിലാണ് അപൂര്‍വ രൂപിയായ കിടാവിന് ജന്മം നല്‍കിയത്. ഇതുവരെ പേരിട്ടിട്ടില്ലാത്ത കിടാവിന് ആടിന്റെ ഉടലും പശുവിന്റെ തലയും പന്നിയുടെ മൂക്കുമാണുള്ളത്. കിടാവ് കരയുന്നത് ആടിന്റെ ശബ്ദത്തിലാണ്. തലയ്ക്കു ഭാരക്കൂടുതലുള്ളതിനാല്‍ ഇതിന് തനിയെ എഴുന്നേറ്റു നില്ക്കാന് കഴിയുന്നില്ല. ഇതിനാല്‍ വീട്ടുകാര്‍ നിപ്പിള്‍ കുപ്പിയിലാണ് പാല് കൊടുക്കുന്നത്. നാട്ടിലെ താരമായ ഈ പശുക്കിടാവിനെ കാണാന്‍ ധാരാളം പേരാണ് കൊച്ചുമോന്റെ വീട്ടിലേക്ക് എത്തുന്നത്.
ആട്, പന്നി, പശു, ആളുകള്‍ക്കിടയില്‍ തര്‍ക്കം മുറുകുന്നു; വിചിത്ര രൂപവുമായി ജനിച്ച പശുക്കുട്ടിയെക്കാണാന്‍ ജനങ്ങളുടെ ഒഴുക്ക്
![](https://www.rashtradeepika.com/library/uploads/2017/01/aadu.jpg)