മുംബൈ: ഹ്യുണ്ടായി മോട്ടോര്‍ ഇന്ത്യയും വാഹനങ്ങളുടെ വിലയുയര്‍ത്തല്‍ പ്രഖ്യാപിച്ചു. മോഡല്‍ അനുസരിച്ച് ഒരു ലക്ഷം രൂപ വരെയാണ് കാറുകള്‍ക്ക് വില കൂടുക. ജനുവരി ഒന്നു മുതല്‍ വില വര്‍ധന പ്രാബല്യത്തില്‍ വരും.
ഉത്പാദനച്ചെലവ് ഉയര്‍ന്നതാണ് വിലയുയര്ത്താന് കാരണം. ഹ്യുണ്ടായിയുടെ ചെറുകാറായ ഇയോണ്‍ മുതല്‍ സാന്റ ഫെ വരെയുള്ള എല്ലാ മോഡലുകള്‍ക്കും വില കൂടും.