വിജയ് എന്ന് പറഞ്ഞാല്‍ ഏത് വിജയ് എന്നാണ് ചോദ്യം. മുഴുവന്‍ പേര് പറഞ്ഞാലേ മനസിലാവൂ. അതിൽ വിഷമമുണ്ട്. അപ്പയുടെ പേര് ചേര്‍ത്ത് പറയുന്നത് കൊണ്ടല്ല, പകരം മുഴുവൻ പേര് പറയേണ്ടി വരുന്നു മനസിലാവാൻ എന്നതിലാണ് വിഷമം.
ഒരു ഹിന്ദി സിനിമയില്‍ പാടി. എന്നാൽ പിന്നീട് മറ്റൊരാളിന്റെ ശബ്ദത്തിലാണ് ആ പാട്ട് വന്നത്. മറ്റൊരാളെ വച്ച് പാടിക്കുമെന്ന് അറിയിച്ചിരുന്നു.
കുഴപ്പമില്ലെന്ന് പറഞ്ഞു. കാരണം എനിക്കത് ശീലമാണ്. ഇതുപോലെ സീനിയറായ ഒരാൾ പാടിയ പാട്ട് പാടാനായി എന്നെയും വിളിച്ചിട്ടുണ്ട്.
അദ്ദേഹമാണ് പാടിയതെന്ന് ആദ്യമേ പറഞ്ഞതുകൊണ്ട് ഞാൻ പാടിയില്ല. അദ്ദേഹത്തോടുള്ള ബഹുമാനം കാരണമാണ് ഞാൻ ആ പാട്ട് പാടാതിരുന്നത്.
അതേസമയം, താൻ പാടിയ പാട്ടുകൾ മറ്റുള്ളവർ പാടുന്ന സാഹചര്യം പലപ്പോഴും ഉണ്ടായിട്ടുണ്ട്. ശബ്ദത്തെ താരതമ്യം ചെയ്യുന്നത് കേൾക്കാൻ എനിക്ക് ഇഷ്ടമല്ല.
ഒരാളുടെ ശബ്ദവുമായി ഒരിക്കലും താരതമ്യം ചെയ്യേണ്ട കാര്യമില്ല. ഇയാള്‍ നന്നായി പാടി, അയാള്‍ അത്ര നന്നായി പാടിയില്ല എന്നൊക്കെ പറയുന്നത് കേള്‍ക്കാനിഷ്ടപ്പെടുന്നില്ല.-വിജയ് യേശുദാസ്