വീട്ടിൽ വളർത്തുന്ന മൃഗങ്ങളും പക്ഷികളും തമ്മിലുള്ള ഇണക്കവും പിണക്കവും ഉടമസ്ഥർ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്നത് നേരത്തെയും വൈറലായിട്ടുണ്ട്.
അത്തരമൊരു സ്നേഹ പ്രകടനത്തിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. യുഎസ് സ്വദേശിയായ വെൻഡി മാരിയാണ് ഇൻസ്റ്റാഗ്രാമിലൂടെ വീഡിയോ പങ്കുവച്ചത്.
വെൻഡി തന്റെ ‘സ്വീറ്റ് പീ’ എന്ന് പേരുള്ള തത്തയെ നായ്ക്കുട്ടിക്ക് പരിചയപ്പെടുത്തിക്കൊണ്ടാണ് വീഡിയോ ആരംഭിക്കുന്നത്.
ആ സമയത്ത് തത്ത തന്റെ കാല് കൊണ്ട് നായ്ക്കുട്ടിയുടെ തലയിൽ തലോടുന്നതും വീഡിയോയിൽ കാണാം.ശേഷം വെൻഡി തത്തയോട് നായ്ക്കുട്ടിയെ ഇഷ്ടമാണെന്ന് പറയാൻ പറയുന്നു.
ഉടന്‍ തന്നെ തത്ത ‘ഐ ലവ് യു’ എന്ന് പറയുന്നതും വീഡിയോയിൽ കേൾക്കാം.
‘സ്വീറ്റ് പീ പുതിയ നായ്ക്കുട്ടിയെ ആദ്യമായി കണ്ടുമുട്ടുന്നു’എന്നാണ് വീഡിയോ പങ്കുവച്ചുകൊണ്ട് വെൻഡി കുറിച്ചത്.
നായക്കുട്ടിയും തത്തയും തമ്മിലുള്ള വീഡിയോ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. തന്റെ വളർത്തു മൃഗങ്ങളെക്കുറിച്ചുള്ള പോസ്റ്റുകൾ പതിവായി ചെയ്യാറുണ്ട് വെൻഡി.