ന്യൂഡൽഹി: പാക്കിസ്ഥാനിൽ കടന്നുകയറി ആക്രമണം നടത്തിയ ഇന്ത്യൻ വ്യോമസേനയെ അഭിനന്ദിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. വ്യോമസേനയിലെ പൈലറ്റുമാരെ അഭിവാദനം ചെയ്യുന്നതായി രാഹുൽ പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു രാഹുലിന്റെ പ്രതികരണം.
🇮🇳 I salute the pilots of the IAF. 🇮🇳
— Rahul Gandhi (@RahulGandhi) February 26, 2019
ചൊവ്വാഴ്ച പുലർച്ചെയോടെയാണ് ഇന്ത്യൻ വ്യോമസേന പാക്കിസ്ഥാനിലെ ബാലാകോട്ടിലുള്ള ജയ്ഷ ഇ മുഹമ്മദിന്റെ താവളങ്ങളിൽ ആക്രമണം നടത്തിയത്. ഇതിനായി 12 മിറാഷ് വിമാനങ്ങളാണ് ഇന്ത്യ ഉപയോഗിച്ചത്. പാക് ഭീകരകേന്ദ്രങ്ങളിൽ പറന്നെത്തി ബോംബുകൾ വർഷിച്ച് വിമാനങ്ങൾ തിരിച്ചുപറന്നു. സൈന്യത്തിന്റെ ആക്രമണം 100 ശതമാനം വിജയമായിരുന്നെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.