സിനിമയില്‍നിന്നു വിട്ടുനിന്ന കാലത്ത് ഞാന്‍ ടെലിവിഷന്‍ പരിപാടികളില്‍ അവതാരകയായി ജോലി ചെയ്തിട്ടുണ്ട്. അതിനുശേഷമാണ് ഞാനൊരു ബ്രാന്‍ഡ് തുടങ്ങുന്നത്.
ഒരു സ്ത്രീയെന്ന നിലയിലും അമ്മയെന്ന നിലയിലും എനിക്ക് കുട്ടികള്‍ക്ക് അവൈലബിളാകാന്‍ സാധിച്ചു. കുട്ടികളുടെ ഭാഗത്തുനിന്നാണ് ഞാന്‍ സംസാരിക്കുന്നത്.
മക്കളായ പ്രാര്‍ഥനയുടെയും നക്ഷത്രയുടെയും കൂടെ ഞാന്‍ എപ്പോഴും ഉണ്ടായിരുന്നു. അവരുടെ അച്ഛനാണെങ്കില്‍ സിനിമാ ഷൂട്ടിംഗിന് പോയി നാല്പത്തിയഞ്ച് ദിവസമൊക്കെ കഴിയുമ്പോഴാണ് വീട്ടില്‍ വരുന്നത്.
ബിസിനസ് ചെയ്തിരുന്ന സമയത്താണെങ്കില്‍പോലും പകല്‍ എത്ര തിരക്കുണ്ടായാലും രാത്രിയില്‍ ഞാന്‍ മക്കൾക്കൊപ്പംതന്നെയുണ്ടാകും.
അവള്‍ക്കൊപ്പം സംസാരിക്കാനും വഴക്കിടാനുമൊക്കെ അവരുടെ കൂടെത്തന്നെ ഉണ്ടായിരുന്നു. -പൂർണിമ ഇന്ദ്രജിത്ത്