പണി കെണിയായി! സഹയാത്രികയ്ക്കതിരേ മദ്യപിച്ച് ട്രെയിനിൽ കയറിയ യുവാവിന്റെ മുട്ടന്‍പണി; സംഭവം ഐ​​ല​​ൻ​​ഡ് എ​​ക്പ്ര​​സി​​ൽ

കോ​​ട്ട​​യം: ഐ​​ല​​ൻ​​ഡ് എ​​ക്പ്ര​​സി​​ൽ മ​​ദ്യ​​പി​​ച്ചു കേ​​റി​​യ യു​​വാ​​വു സ​​ഹ​​യാ​​ത്രി​​ക​​യെ ക​​ഞ്ചാ​​വു കേ​​സി​​ൽ കു​​ടു​​ക്കാ​​നാ​​യി വ്യാ​​ജ സ​​ന്ദേ​​ശം ന​​ൽ​​കി. പ്ര​​തി പി​​ടി​​യി​​ൽ.

പ​​ത്ത​​നം​​തി​​ട്ട സ്വ​​ദേ​​ശി​​യാ​​യ റ​​സി​​യ മ​​ൻ​​സി​​ലി​​ൽ ജി​​നീ​​ഷ്(41) ആ​​ണു പി​​ടി​​യി​​ലാ​​യ​​ത്. മ​​ദ്യ​​പി​​ച്ചു ട്രെ​​യി​​നി​​ൽ കേ​​റി​​യ ജി​​നീ​​ഷ് സ​​ഹ യാ​​ത്ര​​ക്കാ​​രി​​യോ​​ടു മോ​​ശ​​മാ​​യി പെ​​രു​​മാ​​റു​​ക​​യാ​​യി​​രു​​ന്നു.

ഇ​​തേ​ത്തു​​ട​​ർ​​ന്നു യു​​വ​​തി പ്ര​​തി​​ക​​രി​​ച്ച​​തോ​​ടെ​​യാ​​ണ് ഇ​​യാ​​ൾ റെ​​യി​​വേ പോ​​ലീ​​സി​​ൽ വ്യാ​​ജ സ​​ന്ദേ​​ശം അ​​റി​​യി​​ച്ച​​ത്.

യു​​വ​​തി​​യു​​ടെ ബാ​​ഗി​​ൽ ക​​ഞ്ചാ​​വു​​ണ്ടെ​​ന്നും യു​​വ​​തി​​യെ തി​​രി​​ച്ച​​റി​​യാ​​നു​​ള്ള അ​​ട​​യാ​​ള​​ങ്ങ​​ള​​ട​​ക്കം ഇ​​യാ​​ൾ ഫോ​​ണ്‍ വി​​ളി​​ച്ചു വി​​വ​​രം ന​​ൽ​​കു​​ക​​യാ​​യി​​രു​​ന്നു.

ഐ​​ല​​ൻ​​ഡ് എ​​ക്സ്പ്ര​​സ് കോ​​ട്ട​​യം റെ​​യി​​ൽ​​വേ സ്റ്റേ​​ഷ​​നി​​ൽ എ​​ത്തി​​യ​​പ്പോ​​ഴേ​​ക്കും റെ​​യി​​ൽ​​വേ പോ​​ലീ​​സും റെ​​യി​​ൽ​​വേ സു​​ര​​ക്ഷാ സേ​​ന​​യും യു​​വ​​തി​​യു​​ടെ ബാ​​ഗ് പ​​രി​​ശോ​​ധി​​ച്ചെ​​ങ്കി​​ലും ഒ​​ന്നും ക​​ണ്ടെ​​ത്താ​​നാ​​യി​​ല്ല.

തു​​ട​​ർ​​ന്നു ന​​ട​​ത്തി​​യ അ​​ന്വേ​​ഷ​​ണ​​ത്തി​​ലാ​​ണു ജി​​നീ​​ഷ് ക​​ബ​​ളി​​പ്പി​​ച്ച​​താ​​ണെ​​ന്നു മ​​ന​​സി​​ലാ​​യ​​ത്. ബോ​​ഗി​​യു​​ടെ മു​​ൻ​​ഭാ​​ഗ​​ത്തു​​കൂ​​ടെ ര​​ക്ഷ​​പെ​​ടാ​​ൻ ശ്ര​​മി​​ക്കു​​ന്ന​​തി​​നി​​ടെ റെ​​യി​​ൽ​​വേ പോ​​ലീ​​സ് പി​​ടി​​കൂ​​ടി.

പ​​രി​​ശോ​​ധ​​ന​​യി​​ൽ ഇ​​യാ​​ളു​​ടെ പ​​ക്ക​​ൽ മ​​ദ്യം ക​​ണ്ടെ​​ത്തി. ചോ​​ദ്യം ചെ​​യ്യ​​ലി​​ൽ ന​​ൽ​​കി​​യ​​തു വ്യാ​​ജ സ​​ന്ദേ​​ശ​​മാ​​ണെ​​ന്നു സ​​മ്മ​​തി​​ച്ചു.

തു​​ട​​ർ​​ന്ന് ഇ​​യാ​​ൾ​​ക്കെ​​തി​​രേ വ്യാ​​ജ സ​​ന്ദേ​​ശം ന​​ൽ​​കി​​യ​​തി​​നും ട്രെ​​യി​​നി​​ൽ മ​​ദ്യ​​പി​​ച്ചു ക​​യ​​റി​​യ​​തി​​നും കൈ​​വ​​ശം മ​​ദ്യം സൂ​​ക്ഷി​​ച്ച​​തി​​നും കേ​​സെ​​ടു​​ത്തു.

യു​​വ​​തി​​ക്കു പ​​രാ​​തി​​യി​​ല്ലെ​​ന്ന് അ​​റി​​യി​​ച്ച​​തി​​നെ തു​​ട​​ർ​​ന്നു മ​​റ്റു വ​​കു​​പ്പു​​ക​​ളി​​ൽ കേ​​സെ​​ടു​​ത്തി​​ല്ല. പി​​ന്നീ​​ട് ജി​​നീ​​ഷി​​നെ ജാ​​മ്യ​​ത്തി​​ൽ വി​​ട്ട​​യ​​ച്ചു.

ഇ​​ത്ത​​ര​​ത്തി​​ൽ വ്യാ​​ജ സ​​ന്ദേ​​ശം ന​​ൽ​​കു​​ന്ന​​വ​​ർ​​ക്കെ​​തി​​രേ ക​​ർ​​ശ​​ന ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്കു​​മെ​​ന്നു റെ​​യി​​വേ പോ​​ലീ​​സും റെ​​യി​​ൽ​​വേ സു​​ര​​ക്ഷാ സേ​​ന​​യും അ​​റി​​യി​​ച്ചു.

Related posts

Leave a Comment