ഭോപ്പാൽ: സിവിൽ സർവീസ് വിദ്യാർഥിയെ ബലാത്സംഗം ചെയ്ത കേസിൽ നാലു പ്രതികൾക്കു ജീവപര്യന്തം. അതിവേഗ കോടതിയുടേതാണ് വിധി. നവംബറിൽ സിവിൽ സർവീസ് പരിശീലന ക്ലാസ് കഴിഞ്ഞ് വരുന്പോൾ ഹബീബ്ഗംഞ്ച റെയിൽവേ സ്റ്റേഷന് സമീപത്ത് വച്ച് പെൺകുട്ടിയെ പീഡിപ്പിച്ച നാലു പേർക്കാണ് കോടതി ജീവപര്യന്തം ശിക്ഷ നൽകിയത്.
പ്രതികൾക്കെതിരെ 376ഡി, 349, 366, 347, 342, 341 തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്.
കേസുമായി ബന്ധപ്പെട്ട് മധ്യപ്രദേശിലെ സുൽത്താനിയ വുമണ്‍ ആശുപത്രിയിലെ രണ്ട് ഡോക്ടർമാരെയും അറസ്റ്റു ചെയ്തിരുന്നു. തെറ്റായ മെഡിക്കൽ റിപ്പോർട്ട് നൽകിയതിനെ തുടർന്നായിരുന്നു ഡോക്ടർമാരെ അറസ്റ്റു ചെയ്തത്.
അതേസമയം പ്രതികളെ പരസ്യമായി തൂക്കിലേറ്റണമെന്ന ആവശ്യവുമായി പെൺകുട്ടി നേരത്തെ രംഗത്തെത്തിയിരുന്നു.