ഫ്ളോറന്‍സ്: എസി മിലാന്റെ ആദ്യ പതിന്നൊന്നിലേക്കു തിരിച്ചെത്തിയ സ്ലാട്ടന് ഇബ്രാഹിമോവിച്ച് സീരി എ ഫുട്ബോളില്‍ പുതിയ ചരിത്രമെഴുതി.
ആവേശകമായ മത്സരത്തില്‍ എസി മിലാന് 3-2ന് ഫിയൊറെന്റീനയെ പരാജയപ്പെടുത്തി. ഒമ്പതാം മിനിറ്റിലെ ഗോളിലൂടെ ഇബ്രാഹിമോവിച്ച് ഒരു സീരി എ സീസണില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന ഏറ്റവും പ്രായമുള്ള കളിക്കാനായി.
ഈ സീസണില്‍ 15 ഗോള്‍ നേടിയ സ്വീഡിഷ് താരത്തിന് 39 വയസും 169 ദിവസുമാണു പ്രായം.എറിക് പുള്‍ഗര്‍, ഫ്രാങ്ക് റിബറി എന്നിവരുടെ ഗോളുകളില്‍ ഫിയൊറെന്റീന മുന്നിലെത്തി.
എന്നാല്‍ ബ്രാഹിം ഡയസ്, ഹക്കന്‍ കാല്‍ഹനോഗ്ലു എന്നിവരുടെ ഗോളുകള്‍ മത്സരം മിലാന് അനുകൂലമാക്കി.
മറ്റൊരു മത്സരത്തില്‍ നാപ്പോളി 2-0ന് എഎസ് റോമയെ തോല്‍പ്പിച്ചു. രണ്ടു ഗോളും ഡ്രൈസ് മെര്‍ട്ടന്‍സാണ് നേടിയത്. രണ്ടു ഗോളുമായി മെര്‍ട്ടന്‍സ് ലീഗില്‍ നാപ്പോളിക്കായി 100 ഗോള്‍ തികച്ചു.