കൊച്ചി: പാലാരിവട്ടം പാലം അഴിമതികേസില്‍ അറസ്റ്റിലായ മുന്‍മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ ആരോഗ്യപരിശോധനാ റിപ്പോര്‍ട്ട് വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം ഇന്ന് എറണാകുളം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് സമര്‍പ്പിക്കും.
റിപ്പോര്‍ട്ട് ഡിഎംഒ മൂവാറ്റുപുഴ വിജിലന്‍സ് കോടതിക്കു കൈമാറും. നാളെ ഇത് പരിഗണിച്ച ശേഷമായിരിക്കും ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷയിലും വിജിലന്‍സിന്റെ കസ്റ്റഡി അപേക്ഷയിലും കോടതി തീരുമാനമെടുക്കുക.
ഇബ്രാഹിംകുഞ്ഞിന് ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് മെഡിക്കല്‍ ബോര്‍ഡ് സ്ഥിരീകരിച്ചതായാണ് സൂചന. കഴിഞ്ഞദിവസം എട്ടംഗ ഡോക്ടര്‍മാരുടെ വിദഗ്ധ സംഘം ഇബ്രാഹിംകുഞ്ഞിന്റെ ആരോഗ്യസ്ഥിതി വിലയിരുത്തിയിരുന്നു.
കേസില്‍ അഞ്ചാം പ്രതിയായ ഇബ്രാഹിംകുഞ്ഞിനെ അറസ്റ്റു ചെയ്തെങ്കിലും ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്.