ആ​ശു​പ​ത്രി​യി​ൽ വ​ച്ച് ഒ​രു ദി​വ​സം ചോ​ദ്യം ചെയ്യാം; പാ​ലാ​രി​വ​ട്ടം പാ​ലം അ​ഴി​മ​തിക്കേസിൽ ഇ​ബ്രാ​ഹിം​കു​ഞ്ഞിന് ജാ​മ്യ​മി​ല്ല; ചോ​ദ്യം ചെ​യ്യാ​ൻ വി​ജി​ല​ൻ​സി​ന് അ​നു​മ​തി

 

കൊ​ച്ചി: പാ​ലാ​രി​വ​ട്ടം പാ​ലം അ​ഴി​മ​തി കേ​സി​ൽ അ​റ​സ്റ്റി​ലാ​യ മു​ൻ മ​ന്ത്രി വി.​കെ. ഇ​ബ്രാ​ഹിം​കു​ഞ്ഞി​ന്‍റെ ജാ​മ്യാ​പേ​ക്ഷ ത​ള്ളി. മൂ​വാ​റ്റു​പു​ഴ വി​ജി​ല​ൻ​സ് കോ​ട​തി​യാ​ണ് ജാ​മ്യാ​പേ​ക്ഷ ത​ള്ളി​യ​ത്.

ഇ​ബ്രാ​ഹിം​കു​ഞ്ഞ് നി​ല​വി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ വ​ച്ച് ഒ​രു ദി​വ​സം ചോ​ദ്യം ചെ​യ്യാ​ൻ വി​ജി​ല​ൻ​സി​ന് കോ​ട​തി അ​നു​മ​തി ന​ൽ​കി.

ന​വം​ബ​ർ 30ന് ​ചോ​ദ്യം ചെ​യ്യാ​നാ​ണ് വിജിലൻസിന് അ​നു​മ​തി ന​ൽ​കി​യ​ത്. ഏ​ഴു നി​ബ​ന്ധ​ന​ക​ളോ​ടെ മാ​ത്ര​മാ​യി​രി​ക്കും ചോ​ദ്യം ചെ​യ്യ​ൽ. രാ​വി​ലെ ഒ​മ്പ​ത് മു​ത​ൽ 12 വ​രെ​യും ഉ​ച്ച​യ്ക്ക് മൂ​ന്നു മു​ത​ൽ അ​ഞ്ച് വ​രെ​യും ചോ​ദ്യം ചെ​യ്യാം.

ഒ​രു മ​ണി​ക്കൂ​ർ ചോ​ദ്യം ചെ​യ്ത​ൽ 15 മി​നി​റ്റ് വി​ശ്ര​മം. ചോ​ദ്യം ചെ​യ്യു​ന്ന സം​ഘ​ത്തി​ൽ മൂ​ന്നു പേ​ർ മാ​ത്ര​മേ ഉ​ണ്ടാ​കാ​വൂ​വെ​ന്നും നി​ബ​ന്ധ​ന​യി​ൽ പ​റ​യു​ന്നു.

ഇ​ബ്രാ​ഹിം​കു​ഞ്ഞി​ന്‍റെ ആ​രോ​ഗ്യ​സ്ഥി​തി മോ​ശ​മാ​ണെ​ന്ന് വ്യ​ക്ത​മാ​ക്കി മെ​ഡി​ക്ക​ൽ ബോ​ർ​ഡ് കോ​ട​തി​യി​ൽ റി​പ്പോ​ർ​ട്ട് ന​ൽ​കി​യി​രു​ന്നു. ഇ​തേ​തു​ട​ർ​ന്ന് ഇ​ബ്രാ​ഹിം​കു​ഞ്ഞി​നെ തു​ട​ർ​ചി​കി​ത്സ​യ്ക്കാ​യി സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ല​ക്ക് മാ​റ്റ​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ൽ നി​ന്ന് വി​ജി​ല​ൻ​സ് നേ​ര​ത്തെ പി​ന്മാ​റി​യി​രു​ന്നു.

Related posts

Leave a Comment