കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസിൽ അറസ്റ്റ് ഭയക്കുന്നില്ലെന്നും മുൻകൂർ ജാമ്യം തനിക്ക് വേണ്ടെന്നും മുൻമന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞ്.
കേസുമായി ബന്ധപ്പെട്ട് തന്റെ വസതിയിൽ റെയ്ഡ് നടന്നത് സ്വാഭാവിക നടപടി മാത്രമാണ്. കേസിൽ തന്നെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയ സാഹചര്യത്തിൽ കൂടുതൽ പ്രതികരണത്തിനില്ലെന്നും അദ്ദേഹം പറഞ്ഞു.
തിങ്കളാഴ്ചയാണ് ഇബ്രാഹിംകുഞ്ഞിന്റെ വസതിയിൽ അന്വേഷണ സംഘം റെയ്ഡ് നടത്തിയത്. കേസിൽ മുൻമന്ത്രിയെ മൂന്ന് തവണ ചോദ്യം ചെയ്ത ശേഷമായിരുന്നു വസതിയിൽ നടന്ന റെയ്ഡ്.