പാ​ലാ​രി​വ​ട്ട​ത്തെ പ​ഞ്ച​വ​ടി​പ്പാ​ലം! ഗവർണറുടെ അനുമതിയിൽ ഇ​ബ്രാ​ഹിം കു​ഞ്ഞി​നെ പ്രോ​സി​ക്യൂ​ട്ട് ചെ​യ്യാ​ൻ അ​നു​മ​തി

തി​രു​വ​ന​ന്ത​പു​രം: പാ​ലാ​രി​വ​ട്ടം പാ​ലം അ​ഴി​മ​തി​ക്കേ​സി​ൽ മു​ൻ മ​ന്ത്രി വി.​കെ ഇ​ബ്രാ​ഹിം കു​ഞ്ഞി​നെ പ്രോ​സി​ക്യൂ​ട്ട് ചെ​യ്യാ​ൻ അ​നു​മ​തി. ഗ​വ​ർ​ണ​റാ​ണ് ഇ​ബ്രാ​ഹിം കു​ഞ്ഞി​നെ പ്രോ​സി​ക്യൂ​ട്ട് ചെ​യ്യാ​ൻ അ​നു​മ​തി ന​ൽ​കി​യ​ത്. അ​ഴി​മ​തി നി​രോ​ധ​ന​നി​യ​മം 17 (എ) ​പ്ര​കാ​ര​മാ​ണ് അ​നു​മ​തി. ഇ​ത​നു​സ​രി​ച്ച് അ​റ​സ്റ്റ് ചെ​യ്യാ​നും കു​റ്റ​പ​ത്ര​ത്തി​ൽ പേ​രു​ചേ​ർ​ക്കാ​നും ക​ഴി​യും.

ക​രാ​ർ വ്യ​വ​സ്ഥ​ക​ൾ ലം​ഘി​ച്ച് ക​രാ​ർ ഏ​റ്റെ​ടു​ത്ത ക​മ്പ​നി​ക്ക് മു​ൻ കൂ​റാ​യി എ​ട്ടു കോ​ടി രൂ​പ ന​ൽ​കി​യെ​ന്ന ആ​രോ​പ​ണ​ത്തി​ലാ​ണ് ഇ​ബ്രാ​ഹിം കു​ഞ്ഞ് അ​ന്വേ​ഷ​ണം നേ​രി​ടു​ന്ന​ത്. ക​രാ​റു​കാ​ർ​ക്ക് മു​ൻ​കൂ​ർ പ​ണം ന​ൽ​കി​യ​തി​ലൂ​ടെ സ​ർ​ക്കാ​ർ ഖ​ജ​നാ​വി​ന് 54 ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ടം ഉ​ണ്ടാ​യ​താ​യി ക​ണ്ടെ​ത്തി​യി​രു​ന്നു.

എം​എ​ൽ​എ​കൂ​ടി​യാ​യ ഇ​ബ്രാ​ഹിം കു​ഞ്ഞി​നെ പ്രോ​സി​ക്യൂ​ട്ട് ചെ​യ്യാ​ൻ അ​നു​മ​തി ചോ​ദി​ച്ച് വി​ജി​ല​ൻ​സ് സ​ർ​ക്കാ​രി​ന് ക​ത്ത് ന​ൽ​കി​യി​രു​ന്നു. എ​ജി​യി​ൽ​നി​ന്ന​ട​ക്കം നി​യ​മോ​പ​ദേ​ശം തേ​ടി​യ​ശേ​ഷം സ​ർ​ക്കാ​ർ ഈ ​ക​ത്ത് ഗ​വ​ർ​ണ​ർ​ക്ക് കൈ​മാ​റി​യി​രു​ന്നു. മൂ​ന്നു മാ​സം മു​മ്പാ​ണ് ഗ​വ​ർ​ണ​ർ​ക്ക് ക​ത്ത് കൈ​മാ​റി​യ​ത്. പ്രോ​സി​ക്യൂ​ട്ട് ചെ​യ്യാ​നു​ള്ള ഗ​വ​ർ​ണ​റു​ടെ അ​നു​മ​തി വി​ജി​ല​ൻ​സി​നെ സ​ർ​ക്കാ​ർ‌ അ​റി​യി​ക്കും.

ആ​ര്‍​ഡി​എ​സ് പ്രൊ​ജ​ക്ട്സ് എം​ഡി സു​മി​ത് ഗോ​യ​ലി​ന്‍റെ ലാ​പ് ടോ​പ്പി​ൽ​നി​ന്നും ഇ​ബ്രാ​ഹിം കു​ഞ്ഞി​നെ​തി​രാ​യ നി​ര​വ​ധി തെ​ളി​വു​ക​ൾ ല​ഭി​ച്ചി​രു​ന്നു. ആ​ർ​ക്കൊ​ക്കെ പ​ണം കൈ​മാ​റി​യെ​ന്ന് സു​മി​ത് ഗോ​യ​ലി​ന്‍റെ ലാ​പ് ടോ​പ്പി​ൽ​നി​ന്നും വി​ജി​ല​ൻ​സ് ശേ​ഖ​രി​ച്ചി​രു​ന്നു. മ​ന്ത്രി​യും ബ​ന്ധു​ക്ക​ളും ഇ​ക്കാ​ല​യ​ള​വി​ൽ സ്വ​ന്ത​മാ​ക്കി​യ സ്വ​ത്തു​വ​ക​ക​ളെ​ക്കു​റി​ച്ചും വി​ജി​ല​ൻ​സ് അ​ന്വേ​ഷി​ച്ചി​രു​ന്നു.

Related posts

Leave a Comment