ദുബായ്: ഐസിസി 2025 ചാന്പ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റ് ചാന്പ്യൻമാർക്കു പ്രൈസ്മണിയായി ലഭിക്കുക 19.45 കോടി രൂപ.
റണ്ണേഴ്സ് അപ്പ് ടീമിന് 9.72 കോടിയും സെമിയിൽ പരാജയപ്പെട്ട രണ്ട് ടീമുകൾക്ക് 4.86 കോടി രൂപ വീതവും ലഭിക്കും. ആകെ 59 കോടിയാണ് സമ്മാനത്തുക. 2017 ടൂർണമെന്റിലെ തുകയിൽനിന്നും 53 ശതമാനം വർധനവ് ഇത്തവണ വന്നിട്ടുണ്ട്.
എട്ട് വർഷത്തിന് ശേഷമാണ് ചാന്പ്യൻസ് ലീഗ് തിരിച്ചെത്തുന്നത്. ഈ മാസം 19ന് തുടങ്ങുന്ന ടൂർണമെന്റിന്റെ ഫൈനൽ മാർച്ച് 19ന് നടക്കും.