ദുബായ്: ഈ വർഷത്തെ ഏറ്റവും വലിയ ക്രിക്കറ്റ് മാമാങ്കമായ ഐസിസി ട്വന്റി-20 ക്രിക്കറ്റ് പോരാട്ടത്തിന്റെ മത്സരക്രമം പ്രഖ്യാപിച്ചു.
ലോകകപ്പിന്റെ ഫിക്സ്ചർ ഇന്നലെ ഐസിസിയാണ് പുറത്തുവിട്ടത്. ചിരവൈരികളായ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള പോരാട്ടമാണ് പതിവുപോലെ ഈ ഐസിസി പോരാട്ടവേദിയിലെയും ശ്രദ്ധാകേന്ദ്രം. ഇരു ടീമും ഗ്രൂപ്പ് എയിലാണ്. ജൂണ്‍ ഒന്‍പതിന് ന്യൂയോർക്കിലാണ് ഇന്ത്യ x പാക്കിസ്ഥാൻ തീപ്പൊരിപ്പോരാട്ടം.
മത്സരം ഇന്ത്യൻ സമയം രാത്രി എട്ടിന് ആയിരിക്കുമെന്നാണ് റിപ്പോർട്ട്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ സമയവുമായി ഒത്തുപോകുന്നതിനാണ് യുഎസ്എ പ്രാദേശിക സമയം അതിരാവിലെ ഇന്ത്യ x പാക് പോരാട്ടം നടത്തുന്നത്.
വെസ്റ്റ് ഇൻഡീസും യുഎസ്എയും സംയുക്തമായാണ് 2024 ട്വന്റി-20 ലോകകപ്പ് ആതിഥേയത്വം വഹിക്കുക. ഇന്ത്യയുടെ എല്ലാ മത്സരങ്ങളും യുഎസ്എയിലാണ്.
സൂപ്പർ 8
നാല് ഗ്രൂപ്പുകളിലായി 20 ടീമുകളാണ് ലോകകപ്പിന്റെ പ്രാഥമിക ഘട്ടത്തിൽ മത്സരിക്കുന്നത്. ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ട് സ്ഥാനക്കാർ സൂപ്പർ എട്ടിലേക്ക് യോഗ്യത നേടും. സൂപ്പർ 8ൽ രണ്ട് ഗ്രൂപ്പുകളാണ്.
ഗ്രൂപ്പ് എ, സി ചാന്പ്യന്മാരും ഗ്രൂപ്പ് ബി, ഡി രണ്ടാം സ്ഥാനക്കാരുമാണ് സൂപ്പർ 8 ഒന്നാം ഗ്രൂപ്പിൽ. ഗ്രൂപ്പ് ബി, ഡി ഒന്നാം സ്ഥാനക്കാരും എ, സി രണ്ടാം സ്ഥാനക്കാരും സൂപ്പർ 8 ഗ്രൂപ്പ് രണ്ടിൽ കളിക്കും. സൂപ്പർ 8ലെ രണ്ട് ഗ്രൂപ്പിലെയും ആദ്യ രണ്ട് സ്ഥാനക്കാർ സെമിയിലേക്ക് മുന്നേറും. ജൂണ്‍ 26, 27 തീയതികളിലാണ് സെമി. 29ന് ബാർബഡോസിലാണ് ഫൈനൽ.
യുഎസ്എ x കാനഡ
ജൂണ്‍ ഒന്നിന് ആതിഥേയരായ യുഎസ്എയും അയൽക്കാരായ കാനഡയും തമ്മിലുള്ള വൈരിപ്പോരാട്ടത്തോടെയാണ് ലോകകപ്പിനു തുടക്കം കുറിക്കുന്നത്. ഡാളസിലാണ് ഈ മത്സരം. ജൂണ്‍ രണ്ടിന് ഗയാനയിൽ വെസ്റ്റ് ഇൻഡീസ് തങ്ങളുടെ ആദ്യ മത്സരത്തിന് ഇറങ്ങും. പാപുവ ന്യൂ ഗിനിയയാണ് വിൻഡീസിന്റെ എതിരാളികൾ.
ഇന്ത്യയുടെ മത്സരങ്ങൾ
ജൂണ്‍ 5: ഇന്ത്യ x അയർലൻഡ്, ന്യൂയോർക്ക്
ജൂണ്‍ 9: ഇന്ത്യ x പാക്കിസ്ഥാൻ, ന്യൂയോർക്ക്
ജൂണ്‍ 12: ഇന്ത്യ x യുഎസ്എ, ന്യൂയോർക്ക്
ജൂണ്‍ 15: ഇന്ത്യ x കാനഡ, ലാഡർഹിൽ
ഗ്രൂപ്പ് എ
ഇന്ത്യ
പാക്കിസ്ഥാൻ
അയർലൻഡ്
കാനഡ
യുഎസ്എ
ഗ്രൂപ്പ് ബി
ഇംഗ്ലണ്ട്
ഓസ്ട്രേലിയ
നമീബിയ സ്കോട്ലൻഡ്
ഒമാൻ
ഗ്രൂപ്പ് സി
ന്യൂസിലൻഡ്
വെസ്റ്റ് ഇൻഡീസ്
അഫ്ഗാനിസ്ഥാൻ
യുഗാണ്ട
പാപുവ ന്യൂ ഗിനിയ
ഗ്രൂപ്പ് ഡി
ദക്ഷിണാഫ്രിക്ക
ശ്രീലങ്ക
ബംഗ്ലാദേശ്
നെതർലൻഡ്സ്
നേപ്പാൾ