ദുബായ്: ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പിനു പിന്നാലെ ടൂർണമെന്റിന്റെ ഇലവണിനെ ഐസിസി പ്രഖ്യാപിച്ചു. പ്ലെയിംഗ് ഇലവനും ഒരു റിസർവ് താരവും അടങ്ങുന്നതാണു ടീം. ഇന്ത്യൻ താരങ്ങളിൽ ആരും ഇടം പിടിച്ചില്ല.
കിരീടം നേടിയ ഓസ്ട്രേലിയൻ ടീമിൽനിന്നു മൂന്നു പേർ, റണ്ണറപ്പായ ന്യൂസിലൻഡിൽനിന്ന് ഒരാൾ, സെമി ഫൈനലിസ്റ്റുകളായ ഇംഗ്ലണ്ടിൽനിന്ന് രണ്ട്, പാക്കിസ്ഥാനിൽനിന്ന് ഒന്ന്, സൂപ്പർ 12-ൽ പുറത്തായ ദക്ഷിണാഫ്രിക്ക, ശ്രീലങ്ക ടീമുകളിൽനിന്ന് രണ്ടു പേർ വീതവും ലോകടീമിൽ ഇടം പിടിച്ചു.
ടീം: ബാബർ അസം (ക്യാപ്റ്റൻ), ഡേവിഡ് വാർണർ, ജോസ് ബട്ലർ, ചരിത് അസലങ്ക, എയ്ഡൻ മാർക്രം, മോയിൻ അലി, വനിന്ധു ഹസരംഗ, ആദം സാംപ, ജോഷ് ഹെയ്സൽവുഡ്, ട്രെന്റ് ബോൾട്ട്, ആൻറിക് നോർക്കിയെ. ഷഹീൻ അഫ്രീദി (റിസർവ്).