ലണ്ടൻ: പന്ത്രണ്ടാം ലോകകപ്പ് ക്രിക്കറ്റ് അവസാനിച്ചതോടെ ഐസിസി ടൂർണമെന്റിലെ ടീമിനെ പ്രഖ്യാപിച്ചു. രോഹിത് ശർമ, ജസ്പ്രീത് ബുംറ എന്നിവർ മാത്രമാണ് ഐസിസി ലോകകപ്പ് ടീമിൽ ഇടം പിടിച്ച ഇന്ത്യൻ താരങ്ങൾ. അഞ്ചു ബാറ്റ്സ്മാൻമാരും അഞ്ചു ബൗളർമാരും വിക്കറ്റ് കീപ്പറും ഉൾപ്പെടുന്നതാണ് ഐസിസിയുടെ ടീം.
ഏകദിന റാങ്കിംഗിൽ ഒന്നാം സ്ഥാനത്ത് തുടരുന്പോഴും വിരാട് കോഹ്ലിക്കു ലോകകപ്പ് ടീമിൽ ഇടംലഭിച്ചില്ല. നാലു താരങ്ങൾ ലോകകപ്പ് കിരീടം നേടിയ ഇംഗ്ലണ്ട് ടീമിൽനിന്നുള്ളവരാണ്. റണ്ണറപ്പായ ന്യൂസിലൻഡ് ടീമിലെ മൂന്നു പേർ ഇടംപിടിച്ചു.
ടീം ബാറ്റിംഗ് ഓർഡറിൽ: രോഹിത് ശർമ, ജേസണ്‍ റോയ് (ഇംഗ്ലണ്ട്), കെയ്ൻ വില്യംസണ് (ന്യൂസിലൻഡ്), ഷക്കിബ് അൽ ഹസൻ (ബംഗ്ലാദേശ്), ജോ റൂട്ട്, ബെൻ സ്റ്റോക്സ് (ഇംഗ്ലണ്ട്), അലക്സ് കാരെ, മിച്ചൽ സ്റ്റാർക്ക് (ഓസ്ട്രേലിയ), ജോഫ്ര ആർച്ചർ (ഇംഗ്ലണ്ട്), ലോക്കി ഫെർഗൂസണ് (ന്യൂസിലൻഡ്), ജസ്പ്രീത് ബുംറ (ഇന്ത്യ), ട്രെന്റ് ബോൾട്ട് (ന്യൂസിലൻഡ്).