ലണ്ടൻ: ലോകം ഇനി ക്രിക്കറ്റിന്റെ ആവേശപ്പൂരത്തിലേക്ക്. 12-ാം ലോകകപ്പിന്റെ ഔദ്യോഗിക ഉദ്ഘാടന ചടങ്ങുകള്‍ക്ക് ലണ്ടനിൽ തിരശീല ഉയർന്നു. ബെക്കിംഗ്ഹാം കൊട്ടാരത്തിന് സമീപത്തെ ദി മാള്‍ റോഡിൽ ലളിതവും ആകർഷണീയവുമായ രീതിയിലാണ് ഉദ്ഘാടന ചടങ്ങുകൾ അരങ്ങേറിയത്. ഓരോ ടീമിന്റേയും ക്യാപ്റ്റന്മാര് ചടങ്ങില്‍ പങ്കെടുത്തു.
ലോകകപ്പിന്റെ ഔദ്യോഗിക ഗാനമായ സ്റ്റാൻഡ് ബൈ ഉള്‍പ്പെടെയുള്ളവ ചടങ്ങില്‍ അവതരിപ്പിച്ചു. ഒരു മണിക്കൂര്‍ നീണ്ടുനിന്ന ഉദ്ഘാടന ചടങ്ങില്‍ വിവിധ രാജ്യങ്ങളില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട 4000 പേര് മാത്രമാണ് പങ്കെടുത്തത്. ഉദ്ഘാടന ചടങ്ങുകള്‍ക്ക് മുന്‍പ് എലിസബത്ത് രാജ്ഞിയുമായി ടീം നായകന്മാര് കൂടിക്കാഴ്ച നടത്തി.