ഇന്ത്യ x പാക്കിസ്ഥാന് ക്രിക്കറ്റ് പോരാട്ടത്തിന്റെ തീവ്രവത വര്‍ധിപ്പിക്കുന്നത് രാഷ്ട്രീയ പശ്ചാത്തലം തന്നെ. അതുപോലെ മറ്റൊരു തീവ്ര പോരാട്ടവും 2023 ഐസിസി ഏകദിന ലോകകപ്പ് ക്രിക്കറ്റില്‍ അരങ്ങേറി.
പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ളതായിരുന്നു അത്. പാക്കിസ്ഥാനെ എട്ട് വിക്കറ്റിനു കീഴടക്കി അഫ്ഗാനിസ്ഥാന് ചരിത്രം കുറിച്ചു.
ലോകകപ്പില്‍ മാത്രല്ല, ഏകദിന ചരിത്രത്തില്‍ തന്നെ പാക്കിസ്ഥാനെതിരേ അഫ്ഗാനിസ്ഥാന് നേടുന്ന ആദ്യ ജയമാണ് ചെന്നൈയിലെ എം.എ. ചിദംബരം സ്റ്റേഡിയത്തില്‍ അരങ്ങേറിയത്. ഇതിനു മുമ്പ് ഏഴ് തവണ പാക്കിസ്ഥാനെതിരേ ഇറങ്ങിയപ്പോഴും അഫ്ഗാനിസ്ഥാനു ജയിക്കാന്‍ സാധിച്ചില്ല.
ഇത് അഭയാര്‍ഥികള്‍ക്ക്…
113 പന്തില്‍ 87 റണ്‍സ് നേടിയ അഫ്ഗാന് ഓപ്പണര്‍ ഇബ്രാഹിം സദ്റനാണ് പ്ലെയര്‍ ഓഫ് ദ മാച്ച് പുരസ്കാരത്തിന് അര്‍ഹനായത്. പാക്കിസ്ഥാന് മുന്നോട്ടുവച്ച 283 റണ്‍സ് എന്ന ലക്ഷ്യത്തിലേക്ക് ബാറ്റു വീശാന്‍ ഇറങ്ങിയ അഫ്ഗാനുവേണ്ടി ഓപ്പണര്‍മാരായ റഹ്മനുള്ള ഗുര്‍ബാസും (65) സദ്റനും ചേര്‍ന്ന് ആദ്യ വിക്കറ്റില്‍ 21.1 ഓവറില്‍ 130 റണ്‍സ് നേടി. ആ അടിത്തറയായിരുന്നു അഫ്ഗാനെ ജയത്തിലേക്ക് എത്തിച്ചത്.
പ്ലെയര്‍ ഓഫ് ദ മാച്ച് പുരസ്കാരം സ്വീകരിച്ച് സദ്റന്‍ പറഞ്ഞത് ഇങ്ങനെ: ‘ ഈ മാന്‍ ഓഫ് ദ മാച്ച് പുരസ്കാരം പാക്കിസ്ഥാനില്‍നിന്ന് നിര്‍ബന്ധപൂര്‍വം പുറത്താക്കപ്പെട്ട അഫ്ഗാന് അഭയാര്‍ഥികള്‍ക്കുവേണ്ടി ഞാന്‍ സമര്‍പ്പിക്കുന്നു’. ഈ മാസം 21ന് 3248 അഫ്ഗാന് അഭയാര്‍ഥികള്‍ പാക്കിസ്ഥാനില്‍നിന്ന് നിര്‍ബന്ധപൂര്‍വം പുറത്താക്കപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.
നവംബര്‍ ഒന്ന് വരെ മാത്രമേ പാക്കിസ്ഥാനിലേക്ക് അഫ്ഗാനിസ്ഥാനില്‍നിന്ന് അതിര്‍ത്തി കടന്നു വരാന്‍ സാധിക്കൂ. അതും സാധുതയുള്ള പാസ്പോര്‍ട്ട് ഉണ്ടെങ്കില്‍ മാത്രം. നവംബര്‍ ഒന്നിനു ശേഷം ഒരു തരത്തിലുള്ള അതിര്‍ത്തി കടക്കലും അനുവദിക്കില്ലെന്ന് പാക്കിസ്ഥാന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
ഗുര്‍ബാസിനൊപ്പം അണ്ടര്‍ 16 മുതല്‍ കളിക്കുന്നതാണെന്നും അതുകൊണ്ട് വിക്കറ്റിനിടയിലെ ഓട്ടം മുതല്‍ എല്ലാ കാര്യത്തിലും പരസ്പര ധാരണയുണ്ടെന്നും സദ്റന്‍ പറഞ്ഞു.