മുംബൈ: കാഷ്‌ലെസ് പേമെന്‍റ് ആപ്പുമായി ഐസിഐസിഐ ബാങ്കും. വ്യവസായികള്‍, വ്യാപാരികള്‍ തുടങ്ങിയവര്‍ക്കായി കാഷ്‌ലെസ് ഇടപാടുകള്‍ നടത്തുന്നതിനായി ഈസിപേ എന്ന ആപ്പാണ് ഐസിഐസിഐ ബാങ്ക് പുറത്തിറക്കിയത്. ഐസിസിഐ ബാങ്കില്‍ അക്കൗണ്ടുള്ള ആര്‍ക്കും ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഇടപാടുകള്‍ നടത്താം.
അക്കൗണ്ടില്ലാത്ത പക്ഷം ബാങ്കില്‍ പുതിയ കറന്‍റ് അക്കൗണ്ട് തുടങ്ങിയതിനു ശേഷം ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം. നിലവില്‍ ആന്‍ഡ്രോയിഡ് ഫോണുകളില്‍ ഈസി പേ ആപ് ലഭ്യമാണ്. ഉടന്‍തന്നെ ഐഒഎസ് ഫോണുകളിലും ലഭ്യമാകുമെന്നു കമ്പനി അറിയിച്ചു.