ഈ ചൂട് കാലത്ത് തണുത്ത ഐസ്ക്രീം കഴിക്കാൻ ആരായാലും ഒന്ന് ആഗ്രഹിക്കുന്നതാണ്. എന്നാൽ മുംബൈയിൽ നിന്നുള്ള ഒരാൾ രണ്ട് മാസത്തിനുള്ളിൽ 310 ഐസ്ക്രീമുകൾ ഓർഡർ ചെയ്തെന്നാണ് സ്വിഗ്ഗിയുടെ വെളിപ്പെടുത്തൽ.
മാർച്ച് 1 നും ഏപ്രിൽ 15 നും ഇടയിലുള്ള കാലയളവിൽ, ഈ വേനൽക്കാലത്തെ ചൂടിനെ മറികടക്കാൻ നൂറുകണക്കിന് ഐസ്ക്രീമുകൾ ഓർഡർ ചെയ്യുമ്പോൾ മനസിലാക്കാം എത്രയുണ്ട് ചൂടിന്റെ കാഠിന്യമെന്ന്.
മുംബൈ ആസ്ഥാനമായുള്ള ഉപഭോക്താവ് തങ്ങളുടെ ആപ്പ് ഉപയോഗിച്ച് 310 ഐസ്ക്രീമുകൾക്ക് ഓർഡറുകൾ നൽകിയതായി സ്വിഗ്ഗിയുടെ റിപ്പോർട്ട് സൂചിപ്പിക്കുന്നു.
ഇത് ഹൈലൈറ്റ് ചെയ്ത കേസുകളിൽ പെട്ടതാണെങ്കിലും ഐസ്ക്രീമുകളുടെ മൊത്തത്തിലുള്ള വില്പനയിലെ വർധനവും റിപ്പോർട്ടിൽ വെളിപ്പെടുത്തി. ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമിൽ ഉൽപ്പന്നത്തിന് 16 ശതമാനം വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
വൈകുന്നേരം 7 മണിക്ക് ശേഷം മാത്രമാണ് ഐസ്ക്രീമുകൾക്കായുള്ള പരമാവധി ഓർഡറുകൾ വരുന്നത്. ഫുഡ് ഡെലിവറി കമ്പനി അത്തരം ഓർഡറുകളുടെ പീക്ക് ടൈം സ്ലോട്ട് വെളിപ്പെടുത്തിയത് വൈകുന്നേരം ഏഴ് മുതൽ അർധരാത്രി വരെയുള്ള സമയത്താണ്. മൊത്തം 6.9 ലക്ഷത്തിലധികം ഓർഡറുകളാണ് ലഭിച്ചത്.