അമ്പലപ്പുഴ: കോവിഡ് വ്യാപനം രൂക്ഷമാകുമ്പോഴും വൃത്തിഹീനമായ അന്തരീക്ഷത്തിൽ നിർമിക്കുന്ന ഐസ് മിഠായികൾ. നടപടിയെടുക്കാതെ ആരോഗ്യവകുപ്പ്.
ഭക്ഷ്യവകുപ്പുകൾ. കുട്ടികളെ ലക്ഷ്യമിട്ടാണ് ഇത്തരം ഐസ് വിൽപ്പന വ്യാപകമായിരിക്കുന്നത്.
നിലവിൽ പലയിടത്തായി അന്യ സംസ്ഥാന തൊഴിലാളികളുടെ നേതൃത്വത്തിലാണ് ഇവ നിർമിക്കുന്നത്.
വളരെ വൃത്തി ഹീനമായ അന്തരീക്ഷത്തിൽ മലിനജലം വരെ കലർത്തിയാണ് .
ഇത്തരം ഐസുകളുടെ നിർമാണം നടക്കുന്നത് എവിടെയൊക്കെയാണെ ന്നു പോലും ആരോഗ്യ വകുപ്പിനോ ഭക്ഷ്യ സുരക്ഷാ വിഭാഗത്തിനോ അറിയില്ല.
ഭക്ഷ്യ സുരക്ഷാ വിഭാഗം നൽകുന്ന നിർദേശങ്ങൾ പാലിച്ചു വേണം ഇത്തരം സ്ഥാപനങ്ങൾ പ്രവർത്തിക്കേണ്ടത്.
എന്നാൽ പകർച്ചവ്യാധി ക്കും മറ്റും കാരണമാകുന്ന തരത്തിലാണ് അന്യസംസ്ഥാന തൊഴിലാളികളുടെ നേതൃത്വത്തിൽ ഇവയുടെ ഉൽപ്പാദനവും വിതരണവും നടക്കുന്നത്.
ഇതുമായി ബന്ധപ്പെട്ട് പരിശോധന നടത്തി നടപടി സ്വീകരിക്കാൻ ആരോഗ്യ, ഭക്ഷ്യ സുരക്ഷാ വിഭാഗം തയ്യാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.