പേരാവൂര്‍: തിരുവോണപ്പുറം അമ്പലക്കണ്ടി കോളനിക്ക് സമീപം മൂന്നു ബോംബുകള്‍ കണ്ടെത്തിയെന്ന വിവരത്തെ തുടര്‍ന്ന് പരിശോധന നടത്തിയ പോലീസിന് ലഭിച്ചത് വ്യാജ ബോംബുകള്‍. ഇന്നു രാവിലെയായിരുന്നു സംഭവം. കാടുതെളിക്കാന്‍ എത്തിയവരാണ് വെള്ളനിറത്തിലുള്ള ബോംബിനോട് സാമ്യമുള്ള വസ്തുക്കള്‍ കണ്ടെത്തിയത്. ഉടന്‍ പേരാവൂര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. സ്ഥലഞ്ഞെത്തിയ പോലീസും ബോംബ് സ്ക്വാഡും നടത്തിയ പരിശോധനയില്‍ ഐസ്ക്രീം ഇവ ബോളുകളാണെന്ന് വ്യക്തമായി.
ബോംബല്ല ഐസ്ക്രീം ബോള്‍..! പേരാവൂരില്‍ ബോംബ് കണ്ടെത്തിയ സംഭവം: ബോംബ് സ്ക്വാഡ് പരിശോധനയില്‍ ഇവ വ്യാജബോംബുകളെന്ന് കണ്ടെത്തി
