ഐസ്ക്രീം ഇഷ്ടപ്പെടാത്തവരായി പൊതുവെ ആരുംതന്നെയില്ല. ഷുഗർ വരുമെന്ന് പേടിച്ച് ജീവിക്കുന്നവർ പോലും ഐസ്ക്രീമിന്റെ മുന്നിൽ മുട്ട് മടക്കും. പലതരം ഫ്ലേവറുകളിൽ ഐസ്ക്രീമുകൾ ലഭ്യമാണ്. മാങ്ങ, ചക്ക, സീതപ്പഴം, ചോക്ളേറ്റ്, സ്ട്രോബറി, ബ്ലൂബെറി അങ്ങനെ പോകുന്നു ഫ്ലേവറുകൾ.
മുലപ്പാലിന്റെ രുചിയുള്ള ഐസ്ക്രീം കേട്ടിട്ടുണ്ടോ? നെറ്റി ചുളിക്കേണ്ട. യുഎസിലെ ഒരു ജനപ്രിയ ബേബി ബ്രാൻഡായ ഫ്രിഡയാണ് മുലപ്പാലിന്റെ രുചിയുള്ള ഐസ്ക്രീം അവതരിപ്പിച്ചിരിക്കുന്നത്. മുലപ്പാലിന്റെ മധുരവും രുചിയും ക്രീമിയും ഒപ്പം പോഷക സമൃദ്ധവുമാണ് എന്നാണ് കന്പന്റി അവകാശപ്പെടുന്നത്.
എന്നാൽ, ഐസ്ക്രീമിൽ മുലപ്പാൽ അടങ്ങിയിട്ടില്ലെന്ന് കമ്പനി അവകാശപ്പെട്ടു. വാണിജ്യ ഭക്ഷ്യ ഉൽപ്പന്നങ്ങൾക്ക് ഉപയോഗിക്കാൻ മനുഷ്യ പാലിന് എഫ്ഡിഎ അംഗീകാരം ഇല്ലാത്തതിനാൽ പകരം ബ്രാൻഡ് അതിന്റെ സിഗ്നേച്ചർ മധുരവും, നട്ട് രുചിയും, ഉപ്പിന്റെ ചെറിയൊരു സൂചനയും പിടിച്ചെടുക്കുന്ന ഒരു ഫോർമുല തയാറാക്കിയാണ് ഐസ്ക്രീം നിർമിച്ചിരിക്കുന്നത്.