നിങ്ങൾക്ക് ഐസ്ക്രീം ഇഷ്ടമാണോ? എങ്കിൽ ഒരു ചെറിയ ഐസ്ക്രീം പോപ്സിക്കിൾ കഴിക്കുമ്പോൾ ഉണ്ടാകുന്ന സന്തോഷത്തിന്റെ ആഴം നിങ്ങൾക്ക് മനസ്സിലാകും. പലരും കുട്ടിക്കാലത്ത് ഐസ്ക്രീം വാങ്ങി ആസ്വദിച്ചു കഴിക്കാറുണ്ട്.
തണുത്ത് അലിഞ്ഞ് തീരുന്നതിനി മുമ്പ് ആകാംക്ഷയോടെ കഴിക്കാനാണ് എല്ലാവരും ശ്രമിക്കുന്നത്. എന്നാൽ ഇത്തരത്തിൽ ഹൃദയം കീഴടക്കുന്ന മനോഹരമായ ഒരു വൈറൽ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
ഒരു കുഞ്ഞിന്റെ അടുത്തേക്ക് ഐസ്ക്രീമുമായ് ഒരു വ്യക്തി സമീപിക്കുന്നു. ഇത് കാണുന്ന കുഞ്ഞ് പുഞ്ചിരിക്കുന്നത് കാണാം. ഐസ്ക്രീം കഴിക്കാൻ അവൾ വായ വിശാലമായി തുറക്കുന്നു. അത് ആസ്വദിച്ച ശേഷം രണ്ട് കൈകളാലും പോപ്സിക്കിൾ പിടിക്കുന്നു. ക്രീം ഭാഗം അവളുടെ വായിലേക്ക് തിരുകാൻ ശ്രമിക്കുന്നു. ആ വ്യക്തി അത് അവളിൽ നിന്ന് എടുത്തുകളയുന്നു.
വീഡിയോ ഇതിനോടകം 30 ദശലക്ഷത്തിലധികം ആളുകൾ കണ്ടു. “അത് അത്ഭുതകരമായി അവൾ തിരിച്ചറിഞ്ഞ നിമിഷം, അതാണ് ലോകത്തിലെ ഏറ്റവും വേഗതയേറിയ കൈകൾ. ആ പല്ലില്ലാത്ത പുഞ്ചിരി വളരെ മനോഹരമാണ്.” ആ പുഞ്ചിരിയും പിന്നെ അവളുടെ പ്രതികരണവും… അത് വിലമതിക്കുന്നു!”. ഇങ്ങനെയുള്ള കമന്റുകളാണ് വീഡിയോയ്ക്ക് ലഭിച്ചത്.
വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക