ഐസ്ലൻഡിലെ സ്ത്രീകളെ വിവാഹം കഴിക്കുന്ന വിദേശ പുരുഷന്മാർക്ക് സർക്കാർ പണം നൽകുമെന്ന തരത്തിലുള്ള വാർത്ത പുറത്തുവന്നിരുന്നു. സമൂഹ മാധ്യമമായ ക്വോറയിലാണ് ഇതുമായ് ബന്ധപ്പെട്ട ഒരു കുറിപ്പ് പ്രചരിച്ചത്. ഐസ്ലൻഡിൽ പുരുഷന്മാർ കുറവായതിനാലാണ് വിദേശീയരായ പുരുഷന്മാർക്കായ് നാല് രക്ഷം രൂപ നൽകി വിവാഹം കഴിപ്പിക്കുന്നത്. ഇത് സത്യമാണന്നാണ് പലരും വിശ്വസിച്ചത്.
എന്നാൽ എന്താണ് ഇതിലെ സത്യകഥ? ഇത് തട്ടിപ്പായിരുന്നു എന്ന തരത്തിലുള്ള വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. 2016 ജൂണിലാണ് ആഫ്രിക്കൻ വെബ്സൈറ്റുകളിൽ ഈ വിവരങ്ങൾ അടങ്ങിയിരിക്കുന്ന ലേഖനങ്ങൾ വന്നത്. ഈ റിപ്പോർട്ടുകൾ സ്പിരിറ്റ് വിസ്പേഴ്സ് എന്ന സൈറ്റാണ് ആദ്യമായി പരിശോധിച്ചത്.
ഈ വാർത്ത പുരുഷന്മാർ പലരും ഗൗരവത്തോടെയാണ് എടുത്തത്. ഇതിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളെ കുറിച്ച് അന്വേഷിക്കാനും തുടങ്ങി. പിന്നാലെ ഐസ്ലൻഡിലെ സ്ത്രീകൾക്ക് വിദേശികളായ പുരുഷന്മാരിൽ നിന്ന് അഭ്യർഥനകൾ വന്നുകൊണ്ടിരിക്കുകയാണ്.
പുറത്തുവന്ന ഇത്തരം വാർത്തകൾ തെറ്റാണെന്ന് അറിയിച്ചുകൊണ്ട് ഐസ്ലൻഡ് വിദേശകാര്യ മന്ത്രാലയം രംഗത്തെത്തി. ഈ പറയുന്നത് പോലെ ഐസ്ലാൻഡിൽ പുരുഷന്മാരുടെ എണ്ണത്തിൽ കുറവില്ലെന്ന് മാത്രമല്ല, സ്ത്രീകളെക്കാൾ എണ്ണത്തിൽ കൂടുതൽ പുരുഷന്മാരാണ് എന്നതാണ് സത്യം.