ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ്കുട്ടികളുടെ ആശുപത്രിയിൽ നവജാത ശിശുക്കൾക്കായുള്ള ക്ലിനിക്ക് (ന്യൂബോണ്‍ ക്ലിനിക്ക്) ഇപ്പോൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന സ്ഥലത്തു നിന്ന് മറ്റൊരിടത്തേയ്ക്ക് മാറ്റുന്നതിനെതിരെ വ്യാപക ആക്ഷേപം.
വളരെ അപൂർവമായെത്തുന്ന ഓട്ടിസം ബാധിച്ച കുട്ടികൾക്ക് വേണ്ടിയാണ് ക്ലിനിക്ക് മാറ്റി സ്ഥാപിക്കുവാൻ ഉദ്ദേശിക്കുന്നത്. നിലവിൽ പ്രവർത്തിക്കുന്ന ക്ലിനിക്ക് മറ്റൊരിടത്തേക്ക് മാറ്റുന്നതിനുപകരം പുതിയതായി ആരംഭിക്കുന്ന ഓട്ടിസം സെന്റർ പുതിയ സ്ഥലത്ത് ആരംഭിക്കുന്നതാണു് ചെലവ് കുറഞ്ഞതും വേഗത്തിൽ പ്രവർത്തനം തുടങ്ങുവാൻ വേണ്ടതെന്നുമാണ് ജീവനക്കാരുടെ അഭിപ്രായം.
പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ഒരു ക്ലിനിക്ക് മറ്റൊരിടത്തേക്ക് മാറ്റി സ്ഥാപിക്കുന്നതോടൊപ്പം ഇപ്പോൾ ക്ലീനിക്ക് പ്രവർത്തിക്കുന്നസ്ഥലം, ഓട്ടിസം സെന്റർ ആക്കുക വഴി രണ്ടു സ്ഥലത്തും നിർമ്മാണ ജോലി ആവശ്യമായി വരും. ഇതിലൂടെ ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം വരുത്തി വയ്ക്കുന്നതോടൊപ്പം, അതിന്റെ പിന്നിൽ സാന്പത്തിക അഴിമതിക്ക് അവസരമുണ്ടാകുമെന്നും ആക്ഷേപമുയർന്നിട്ടുണ്ട്.