കുട്ടികളുടെ ജീവൻ വച്ച് പന്താടി ജീവനക്കാർ;  വൈ​ദ്യു​തി നി​ല​ച്ചാ​ൽ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗം അ​ട​ക്കം നി​ശ്ച​ലം; എല്ലാ മേ​ഖ​ല​ക​ളി​ലും വൈ​ദ്യു​തി ല​ഭി​ക്കു​ന്ന ജ​ന​റേ​റ്റ​ർ ഉ​ണ്ടാ​യി​ട്ടും  പ്രവർത്തിപ്പിക്കാതെ  അധികൃതർ

ഗാ​ന്ധി​ന​ഗ​ർ: മെ​ഡി​ക്ക​ൽ കോ​ള​ജ് കു​ട്ടി​ക​ളു​ടെ ആ​ശു​പ​ത്രി​യി​ൽ ന​ട​ക്കു​ന്ന​ത് തീ​ക്ക​ളി​യാ​ണ്. കു​ട്ടി​ക​ളു​ടെ ജീ​വ​ൻ വച്ച് പ​ന്താ​ടു​ന്ന അ​വ​സ്ഥ. വൈ​ദ്യു​തി നി​ല​ച്ചാ​ൽ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗം അ​ട​ക്കം നി​ശ്ച​ലം. അ​തേ സ​മ​യം കൂ​ടു​ത​ൽ മേ​ഖ​ല​ക​ളി​ൽ വൈ​ദ്യു​തി ല​ഭി​ക്കു​ന്ന ജ​ന​റേ​റ്റ​ർ ഉ​ണ്ടാ​യി​ട്ടും അ​ത് പ്ര​വ​ർ​ത്തി​പ്പി​ക്കാ​തെ കു​ട്ടി​ക​ളു​ടെ ജീ​വ​ൻ വ​ച്ചാ​ണ് ആ​ശു​പ​ത്രി അ​ധി​കൃ​ത​രു​ടെ ക​ളി.

കു​ട്ടി​ക​ളു​ടെ ആ​ശു​പ​ത്രി​യി​ൽ വൈ​ദ്യു​തി പോ​കു​ന്ന സ​മ​യ​ത്ത് ഏ​ർ​പ്പെ​ടു​ത്തു​ന്ന പ​ക​രം സം​വി​ധാ​നം അ​പ​ര്യാ​പ്ത​മാ​യ​തി​നാ​ൽ ന​വ​ജാ​ത ശി​ശു​ക്ക​ൾക്കും പീ​ഡി​യാ​ട്രി​ക് സ​ർ​ജ​റി ക​ഴി​ഞ്ഞ് കി​ട​ത്തു​ന്ന തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലെ കുട്ടികൾക്കും ഗു​രു​ത​ര​മാ​യ ബു​ദ്ധി​മു​ട്ട് ഉ​ണ്ടാ​കു​ന്ന​താ​യി ര​ക്ഷി​താ​ക്ക​ൾ പ​രാ​തി​പ്പെ​ടു​ന്നു.

ആ​ശു​പ​ത്രി​യി​ൽ വൈ​ദ്യു​തി ബ​ന്ധം നി​ല​യ്ക്കു​ന്പോ​ഴോ വോ​ൾ​ട്ടേ​ജ് ക്ഷാ​മം ഉ​ണ്ടാ​കു​ന്പോ​ഴോ ജ​ന​റേ​റ്റ​ർ പ്ര​വ​ർ​ത്തി​പ്പി​ച്ചാ​ണ് ശ​സ്ത്ര​ക്രിയ തി​യ​റ്റ​ർ, തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ വൈ​ദ്യു​തി ക്ഷാ​മം പ​രി​ഹ​രി​ക്കേ​ണ്ട​ത്.

എ​ന്നാ​ൽ വേ​ണ്ട​ത്ര പ​വ​ർ ഉ​ള്ള ജ​ന​റേ​റ്റ​ർ പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന​തി​ൽ അ​ധി​കൃ​ത​ർ വീ​ഴ്ച വ​രു​ത്തു​ന്നു എ​ന്നാ​ണ് പ​രാ​തി. തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ മു​ഴു​വ​ൻ സ​മ​യ​വും വൈ​ദ്യു​തി ല​ഭി​ക്കാ​ത്ത​തി​ന്‍റെ കാ​ര​ണം ഇ​തു​ത​ന്നെ​യെ​ന്ന് ചി​ല ഡോ​ക്ട​ർ​മാ​രും പ​റ​യു​ന്നു.

സാ​ധാ​ര​ണ വൈ​ദ്യു​തി ബ​ന്ധം ത​ക​രാ​റി​ലാ​കു​ന്പോ​ൾ അ​ഞ്ച് കെ​വി ശേ​ഷി​യു​ള്ള ജ​ന​റേ​റ്റ​റാ​യി​രു​ന്നു ര​ണ്ടു തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ഉ​പ​യോ​ഗി​ച്ചു കൊ​ണ്ടി​രു​ന്ന​ത്. എ​ന്നാ​ൽ ഇ​ത് പ്ര​വ​ർ​ത്തി​പ്പി​ച്ചാ​ലും ഐ​സി​യു വേ​ണ്ട​ത്ര വി​ധ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കാ​ത്ത​തി​നാ​ൽ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വ​ർ​ത്തി​പ്പി​ക്കാ​തി​രു​ന്ന 168 കെ​വി പ​വ​ർ ശേ​ഷി​യു​ള്ള ജ​ന​റേ​റ്റ​ർ കു​ട്ടി​ക​ളു​ടെ ആ​ശു​പ​ത്രി​യി​ലേ​ക്ക് ന​ല്കി.

എ​ന്നാ​ൽ ഈ ​ജ​ന​റേ​റ്റ​ർ കു​ട്ടി​ക​ളു​ടെ ആ​ശു​പ​ത്രി​യി​ൽ പ്ര​വ​ർ​ത്തി​പ്പി​ക്കാ​തെ പു​രാ​വ​സ്തു പോ​ലെ സൂ​ക്ഷി​ച്ച് വ​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​തു പ്ര​വ​ർ​ത്തി​പ്പി​ച്ചാ​ൽ പ്ര​ശ്നം തീ​രാ​വു​ന്ന​തേ​യു​ള്ളു. ക​ഴി​ഞ്ഞ വ​ർ​ഷം കു​ട്ടി​ക​ളു​ടെ ആ​ശു​പ​ത്രി​യി​ലെ തീ ​്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ദി​വ​സേ​ന മ​ര​ണ​ങ്ങ​ൾ സം​ഭ​വി​ക്കു​ന്നു​ണ്ടെ​ന്ന പ​രാ​തി മാ​ധ്യ​മ​ങ്ങ​ളി​ൽ വാ​ർ​ത്ത ആ​യി​രു​ന്നു. മ​ര​ണ​ത്തി​ന് അ​ധി​കൃ​ത​ർ മ​റ്റ് പ​ല രോ​ഗ​കാ​ര​ണ​ങ്ങ​ളും പ​റ​ഞ്ഞ് ര​ക്ഷ​പ്പെ​ടു​ക​യാ​ണ്.

എ​ന്നാ​ൽ ഇ​വി​ടെ കൊ​ണ്ടു​വ​ന്ന് വ​ച്ചി​രി​ക്കു​ന്ന പ​വ​ർ കൂ​ടി​യ ജ​ന​റേ​റ്റ​ർ പ്ര​വ​ർ​ത്തി​പ്പിച്ചാൽ തീ​രാ​വു​ന്ന​തേ​യു​ള്ളൂ ഇ​വി​ടെ​യു​ള്ള വൈ​ദ്യ​തി ക്ഷാ​മ​ം. ഉ​ത്ത​ര​വാ​ദി​കളായവരെ കൊ​ണ്ട് ജനറേറ്റർ പ്രവർത്തി പ്പിക്കാൻ അ​ധി​കൃ​ത​ർ ത​യ്യാ​റാ​കു​ന്നി​ല്ലെ​ന്നാ​ണ് ആ​ക്ഷേ​പം.

Related posts