സ്വന്തം ലേഖകന്‍
തൃശൂര്‍: കോവിഡ് 19 പടരുന്ന സാഹചര്യത്തില്‍ കേരളത്തില്‍ സന്ദര്‍ശനം നടത്തുന്ന ഐസിഎംആര്‍ സംഘം ഇന്ന് തൃശൂരിലെത്തും. കോവിഡ് സമൂഹവ്യാപനമുണ്ടായോ എന്ന് കണ്ടെത്താനാണ് സംഘം സംസ്ഥാനത്തെത്തിയിരിക്കുന്നത്.
പാലക്കാട്, തൃശൂര്‍, എറണാകുളം ജില്ലകളിലാണ് സംഘം പരിശോധന നടത്തുന്നത്. പാലക്കാട്ടെ പരിശോധനയ്ക്ക് ശേഷമാണ് സംഘം തൃശൂരിലെത്തുന്നത്. ഇന്ത്യയില്‍ കോവിഡ് കേസ് ആദ്യം സ്ഥിരീകരിച്ച സ്ഥലമെന്ന നിലയില്‍ തൃശൂരിന് പ്രത്യേക പരിഗണനയുണ്ട്.
തൃശൂര്‍ ജില്ലയില്‍ ഇന്ന് വൈകുന്നേരത്തോടെ സംഘമെത്തും. നാളെ മുതല്‍ പര്യടനം തുടങ്ങും.
ജില്ലയില്‍ രോഗം സ്ഥിരീകരിച്ച സ്ഥലങ്ങളുള്‍പ്പടെ പത്തിടങ്ങളില്‍ നിന്നായി 400 പേരുടെ സ്രവം പരിശോധനക്കായി എടുക്കും. ഒരിടത്തു നിന്ന് 40 പേരുടെ സ്രവമാണ് ശേഖരിക്കുക. രണ്ടു ദിവസം കൊണ്ട് സ്രവം ശേഖരിക്കാനാണ് പദ്ധതി. ഐസിഎംആറിന്റെ കംപ്യൂട്ടർ സംവിധാനമാണ് ഏതെല്ലാം സ്ഥലങ്ങളില്‍നിന്ന് സാമ്പിളുകള്‍ ശേഖരിക്കണമെന്ന് നിശ്ചയിക്കുന്നത്.
രോഗബാധ സംബന്ധിച്ച എല്ലാ വിവരങ്ങളും, രോഗം ബാധിച്ചവരുടെ വിശദാംശങ്ങളും, രോഗബാധയുണ്ടായ സ്ഥലത്തെക്കുറിച്ചുമെല്ലാം സംസ്ഥാനം ഐസിഎംആറിന് കൈമാറിയിട്ടുള്ളതിനാല്‍ അവരുടെ കൈവശം എല്ലാ ഡാറ്റയുമുണ്ട്. അതില്‍നിന്ന് തികച്ചും ശാസ്ത്രീയമായ രീതിയിലാണ് കംപ്യൂട്ടറുകള്‍ സ്രവമെടുക്കേണ്ടവരെ കണ്ടെത്തുന്നത്.
ജില്ലാ ആരോഗ്യവകുപ്പിന്റെ സംഘവും ഐസിഎംആര്‍ സംഘത്തോടൊപ്പം ഉണ്ടാകും.
ഒരാഴ്ച കൊണ്ട് കേരളത്തില്‍ നിന്ന് 1,200 പേരുടെ സാമ്പിളുകള്‍ ശേഖരിക്കാനാണ് തീരുമാനം. നിലവില്‍ ലക്ഷണമില്ലാത്തവരിലും രോഗബാധിതരുമായി നേരിട്ട് സമ്പര്ക്കമില്ലാത്തവരിലുമാണ് പരിശോധന നടത്തുക. ഇതിനായി 20 അംഗ മെഡിക്കല്‍ സംഘമാണ് കേരളത്തില്‍ പ്രവര്‍ത്തിക്കുന്നത്.
ഇന്ത്യയിലാകെ 69 ജില്ലകളിലാണ് ഐസിഎംആർ സംഘം സര്‍വേ നടത്തുന്നത്. തുടര്‍ന്ന് ഡല്‍ഹിയിലെ ആസ്ഥാനത്ത് വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള പരിശോധനാഫലങ്ങള്‍ ക്രോഡീകരിച്ച് നിഗമനത്തില്‍ എത്തിച്ചേരും.