കൊച്ചി: ജില്ലയില്‍ കോവിഡ് രോഗവ്യാപനത്തിന്റെ തോത് വര്‍ധിക്കുമ്പോഴും പ്രതിരോധ നടപടികള്‍ ഇഴഞ്ഞു നീങ്ങുന്നു. ബെഡുകള്‍ വര്‍ധിപ്പിക്കുന്നതുള്‍പ്പെടെയുള്ള പ്രഖ്യാപനങ്ങള്‍ നടത്തുന്നതല്ലാതെ ഒന്നും നടപ്പിലാവുന്നില്ല. ജില്ലാ ദുരന്തനിവാരണ അവലോകന യോഗങ്ങളിലെ പ്രഖ്യാപനങ്ങളും വെറുതേയാവുകയാണ്.
രോഗികള്‍ കൂടിയതോടെ ജില്ലയില്‍ ഐസിയു ബെഡുകളുടെ ക്ഷാമവും രൂക്ഷമാവുന്നുണ്ട്. സംസ്ഥാനത്ത് ഏറ്റവുമധികം സ്വകാര്യ മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രികള്‍ ഉള്ള കൊച്ചി നഗരത്തില്‍ ഒട്ടുമിക്ക ആശുപത്രികളിലും ഐസിയു ബെഡുകള്‍ നിറഞ്ഞ നിലയിലാണ്.
ഇതോടെ രോഗികള്‍ക്ക് സമീപ ജില്ലകളിലെ ആശുപത്രികളെ ആശ്രയിക്കേണ്ട അവസ്ഥയാണുള്ളത്.എന്നാല്‍ ആവശ്യത്തിന് ഐസിയു കിടക്കകള്‍ ജില്ലയില്‍ ലഭ്യമാണെന്നാണ് ജില്ല ഭരണകൂടത്തിന്റെ വിശദീകരണം.
രോഗികള്‍ നേരിട്ട് ആശുപത്രികളെ സമീപിക്കുന്ന രീതി ഒഴിവാക്കണമെന്നും സര്‍ക്കാര്‍ സംവിധാനങ്ങള്‍ വഴി ബന്ധപ്പെടണമെന്നുമാണ അധികൃതര്‍ വ്യക്തമാക്കുന്നത്.
വരും ദിവസങ്ങളില്‍ സ്വകാര്യ ആശുപത്രികളിലെ നിശ്ചിത ശതമാനം ചികിത്സ സൗകര്യങ്ങള്‍ സര്‍ക്കാര്‍ നേരിട്ട് ഏറ്റെടുക്കുമെന്നാണ് വിവരം.
കൊച്ചി നഗരത്തിലെ ഉള്‍പ്പെടെ വലിയ ഹോട്ടലുകളും, കെട്ടിടങ്ങളും ആശുപത്രികളാക്കി മാറ്റാനുള്ള ശ്രമങ്ങള്‍ ജില്ല ഭരണകൂടവും തുടങ്ങിയിട്ടുണ്ട്.