ഐ​സി​യു പീ​ഡ​നം; നാ​ളെ അ​തി​ജീ​വി​ത​യു​ടെ മൊ​ഴിയെ​ടു​ക്കും


കോ​ഴി​ക്കോ​ട്: ഐ​സി​യു പീ​ഡ​ന​ക്കേ​സി​ന്‍റെ അ​ന്വേ​ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​തി​ജീ​വി​ത​യു​ടെ പ​രാ​തി​യി​ൽ മൊ​ഴി​യെ​ടു​ക്കാ​ൻ നി​ർ​ദേ​ശം.

സി​റ്റി പോ​ലീ​സ് ക​മീ​ഷ​ണ​ർ രാ​ജ്‌​പാ​ൽ മീ​ണ​യാ​ണ്‌ മെ​ഡി​ക്ക​ൽ കോ​ള​ജ് എ​സി​പി സു​ദ​ർ​ശ​ന​ന്‌ നി​ർ​ദേ​ശം ന​ൽ​കി​യ​ത്‌. ഏ​ഴി​ന്‌ പ​ക​ൽ 11ന് ​മൊ​ഴി​യെ​ടു​ത്ത്‌ അ​ന്ന്‌ റി​പ്പോ​ർ​ട്ട്‌ ക​മ്മീ​ഷ​ണ​ർ​ക്ക്‌ കൈ​മാ​റ​ണം.

അ​തി​ജീ​വി​ത ക​മ്മീ​ഷ​ണ​റെ ക​ണ്ട്‌ പ​രാ​തി​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി. വൈ​ദ്യ​പ​രി​ശോ​ധ​ന ന​ട​ത്തി​യ ഗൈ​ന​ക്കോ​ള​ജി​സ്‌​റ്റ്‌ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ​തി​ൽ പി​ഴ​വു​ണ്ടെ​ന്ന്‌ കാ​ണി​ച്ച്‌ അ​തി​ജീ​വി​ത നേ​ര​ത്തെ പ​രാ​തി ന​ൽ​കി​യി​രു​ന്നു.

ഇ​തി​ൽ പോ​ലീ​സ് ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ലെ​ന്നാ​യി​രു​ന്നു ആ​ക്ഷേ​പം. തു​ട​ർ​ന്നാ​ണ് ക​മ്മീ​ഷ​ണ​ർ നി​ർ​ദേ​ശം ന​ൽ​കി​യ​ത്‌.

Related posts

Leave a Comment