പ്രമുഖ ട്രോള്‍ ഗ്രൂപ്പായ ഇന്റര്‍നാഷണല്‍ ചളു യൂണിയനിലെ പിഴുപ്പലക്ക് തുടരുന്നു. ഗ്രൂപ്പിലെ മെംബര്‍മാരെ വിലക്കിയതിനെതിരേ ഒരുകൂട്ടം അംഗങ്ങള്‍ പുതിയ ഗ്രൂപ്പ് തുടങ്ങിയതോടെയാണ് ട്രോളുകാര്ക്കിടയിലെ പടലപ്പിണക്കം പുറംലോകമറിയുന്നത്. ഗ്രൂപ്പിലെ ജനാധിപത്യം നഷ്ടമായെന്നും ചിലരുടെ നയങ്ങളാണ് ഗ്രൂപ്പില്‍ നടക്കുന്നതും വിമര്‍ശനമുന്നയിച്ചവരെ ഗ്രൂപ്പില്‍ നിന്ന് ബാന്‍ ചെയ്യുകയും ചെയ്തു. ഇതോടെ പുറത്താക്കപ്പെട്ടവര്‍ ആന്റി ഐസിയു എന്ന ഗ്രൂപ്പും പേജും തുടങ്ങുകയും ചെയ്തു. ചുംബനസമരത്തിലൂടെ കുപ്രസിദ്ധയായ രശ്മി നായര്‍ തന്നെ വിമര്‍ശിച്ചവരെ വിലക്കിയതാണ് ഇപ്പോഴത്തെ പ്രശ്നങ്ങള്‍ക്ക് കാരണം.
അതിനിടെ രശ്മി നായര്‍ തങ്ങളുടെ അഡ്മിനാണെന്ന വാര്‍ത്തകള്‍ക്കെതിരേ ഐസിയു ഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ളവര്‍ രംഗത്തെത്തി. തങ്ങളുടെ ഗ്രൂപ്പിലെ സാദാ മെംബര്‍മാര്‍ രശ്മി നായരെന്നും ആര്‍ക്കും ആരെ വേണമെങ്കിലും വിമര്‍ശിക്കാനുള്ള സ്വാതന്ത്രവും അവകാശവും ഗ്രൂപ്പിലുണ്ടെന്ന് അഡ്മിന്മാര് പറയുന്നു. അതേസമയം, സമാന്തര ഗ്രൂപ്പിന് വലിയതോതിലുള്ള പ്രചാരണമാണ് ലഭിക്കുന്നത്. രണ്ടുദിവസത്തിനുള്ളില്‍ 5000ത്തോളം പേരാണ് പുതിയ ഗ്രൂപ്പില്‍ അംഗങ്ങളായത്.
2012-ല്‍ ഫേസ്ബുക്കില്‍ ഐസിയു ഗ്രൂപ്പ് തുടങ്ങി. ഗ്രൂപ്പിന്റെ ആദ്യ അംഗങ്ങള്‍ അവരുടെ സുഹൃത്തുക്കളെ ഗ്രൂപ്പിലെത്തിച്ചു. പിന്നെ ചളിയന്‍മാരുടേയും ചളി ആസ്വാദകരുടേയും പ്രവാഹമായിരുന്നു ഗ്രൂപ്പിലേക്ക്. 2013 അവസാനത്തോടെ പ്രത്യേകപേജ് ആരംഭിക്കുന്നത്. ഗ്രൂപ്പില്‍ നിന്നുള്ള പോസ്റ്റുകള്‍ തെരഞ്ഞെടുത്ത് കൊള്ളാവുന്നവ ഫില്‍റ്റര്‍ ചെയ്ത് പേജില്‍ ഇടാന്‍ തുടങ്ങി. ഒഫീഷ്യല്‍ എന്‍ഡോഴ്സഡ് ട്രോളുകള്‍ പേജിലേത് മാത്രമാക്കുകയായിരുന്നു ലക്ഷ്യം. ഗ്രൂപ്പ് അഡ്മിന്മാരായി നൂറിലധികം പേരാണുള്ളത്. നിഷ്പക്ഷവും പുരോഗമനപരവുമായ രാഷ്ട്രീയശരിയുടെ പക്ഷത്ത് നിന്നുകൊണ്ടുള്ള എഡിറ്റോറിയല്‍ പോളിസിയാണ് ആദ്യഘട്ടത്തില്‍ ഐസിയുവിനുണ്ടായിരുന്നത്. പിന്നീട് പലപ്പോഴും നിലപാടുകളില്‍ വെള്ളം ചേര്‍ക്കപ്പെട്ടു. തമാശകള്‍ സൃഷ്ടിക്കാന്‍വേണ്ടി നിരപരാധികള്ക്കെതിരേയും മതവിശ്വാസത്തിനെതിരേയും ട്രോളുകള്‍ പ്രസിദ്ധീകരിക്കാന്‍ തുടങ്ങി. ഇതോടെയാണ് ഐസിയു വിവാദത്തിലായത്.