ചതിച്ചത് ഇഡ്ഢലിയോ? വീ​ട്ടി​ൽ​നി​ന്നും ഭ​ക്ഷ​ണം ക​ഴി​ച്ച ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു; ഭാ​ര്യ​യു​ൾ​പ്പെ​ടെ മൂ​ന്നു​പേ​ർ ചി​കി​ത്സ​യി​ൽ

തൃശൂർ: വീട്ടിൽ നിന്നും ഭക്ഷണം കഴിച്ച ഗൃഹനാഥൻ മരിച്ചു. തൃശൂർ ആവണൂരിലാണ് സംഭവം. അമ്മാനത്ത് വീട്ടിൽ ശശീന്ദ്രനാണ് (57) മരിച്ചത്.

രക്തം ഛർദിച്ചതിനെ തുടർന്ന് അവശനിലയിലായ ശശീന്ദ്രനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഭക്ഷ്യവിഷബാധയേറ്റുള്ള മരണമെന്നാണ് സംശയം. ഭാര്യയടക്കം മൂന്നു പേർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി.

ഭാര്യ ഗീത, വീട്ടിൽ ജോലിക്കെത്തിയ തെങ്ങുകയറ്റ തൊഴിലാളികളായ ശ്രീരാമചന്ദ്രൻ, ചന്ദ്രൻ എന്നിവരാണ് ചികിത്സയിലുളളത്.

വീട്ടിൽ നിന്ന് ഇഡ്ഢലി കഴിച്ചവരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശശീന്ദ്രന് പുറമേ മറ്റു മൂന്നുപേരും സമാനമായ ലക്ഷണങ്ങൾ കാണിച്ചതോടെയാണ് ഭക്ഷ്യവിഷബാധ സംശയിച്ചത്.

ഇന്നാൽ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. പോസ്റ്റ്മോർട്ടത്തിന് ശേഷം മാത്രമേ ഇതിൽ വ്യക്തത വരുകയുള്ളു.

Related posts

Leave a Comment