കൊച്ചി: കനത്ത മഴയേത്തുടർന്ന് ജലനിരപ്പ് ഉയർന്നതിനാൽ ഇടമലയാർ അണക്കെട്ട് വ്യാഴാഴ്ച തുറക്കും. ഇതിനു മുന്നോടിയായി റെഡ് അലർട്ട് പ്രഖ്യാപിച്ചു. രാവിലെയായിരിക്കും ഷട്ടറുകൾ തുറക്കുകയെന്നും 164 ഘന മീറ്റർ വെള്ളം ഒഴുക്കാൻ തീരുമാനിച്ചെന്നും വൈദ്യുതി ബോര്‍ഡ് അറിയിച്ചു.
ഡാം തുറക്കുന്നതോടെ പെരിയാറിലെ ജലനിരപ്പില്‍ ഒന്നു മുതൽ 1.5 മീറ്റര്‍ വരെ ഉയരാൻ സാധ്യതയുണ്ടെന്നും പുറത്തേക്ക് വിടുന്ന ജലം അഞ്ചു മണിക്കൂറിനുള്ളിൽ മണിക്കൂറില്‍ ആലുവ ഭാഗത്ത് എത്തും എന്ന് അനുമാനിക്കുന്നതായും സംസ്ഥാന ദുരന്തനിവാരണ സേനയും വ്യക്തമാക്കി.
ഇതിനു മുൻപ് 2013ല്‍ ഡാം തുറന്നപ്പോൾ 900 ഘന മീറ്റർ വെള്ളമാണ് പുറത്തേക്കൊഴുക്കിയത്.