കൊച്ചി: മാധ്യമങ്ങളിലൂടെ തനിക്കെതിരെ ലൈംഗിക ആരോപണമുന്നയിച്ചവര്ക്കെതിരേ പരാതിയുമായി നടന് ഇടവേള ബാബു. സംസ്ഥാന പോലീസ് മേധാവിക്കും സര്ക്കാര് നിയോഗിച്ച പ്രത്യേക അന്വേഷണ കമ്മീഷനുമാണ് പരാതി നല്കിയത്.
താരത്തിനെതിരേ ലൈംഗികാരോപണം ഉന്നയിച്ച രണ്ട് സ്ത്രീകള്ക്കെതിരേയാണ് പരാതി. ഇമെയില് മുഖേനയാണ് പരാതി അയച്ചിരിക്കുന്നത്.
ഗൂഢാലോചനയുടെ ഭാഗമാണ് യുവതികളുടെ ലൈംഗികാരോപണമെന്ന് പരാതിയില് പറയുന്നു. സംഭവത്തിൽ കൃത്യമായ അന്വേഷണം നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.