ന്യൂഡൽഹി: പൊതുമേഖലാ ധനകാര്യ സ്ഥാപനമായ ഐഡിബിഐ ബാങ്കിൽ കേന്ദ്രസർക്കാരിനുള്ള ഓഹരികൾ വിൽക്കും. കൈവശമുള്ള ഓഹരികളുടെ ഒരു ഭാഗം അടുത്ത മാസം ലൈഫ് ഇൻഷ്വറൻസ് കോർപറേഷനു (എൽഐസി) കൈമാറാനാണ് തീരുമാനം. നിലവിലുള്ള 81 ശതമാനം ഓഹരികൾ 50 ശതമാനമാക്കി കുറയ്ക്കാനാണു സാധ്യത.
ഐഡിബിഐ ബാങ്ക് വിൽക്കാനുള്ള ശ്രമം രണ്ടു വർഷം മുന്പേ കേന്ദ്രസർക്കാർ തുടങ്ങിയതാണ്. മറ്റു പൊതുമേഖലാ ബാങ്കുകളെ അപേക്ഷിച്ച് കിട്ടാക്കടത്തിന്റെ തോത് ഇവിടെ കൂടുതലാണ്. ഫിച്ചിന്റെ ഇന്ത്യൻ വിഭാഗമായ ഇന്ത്യ റേറ്റിംഗ് ആൻഡ് റിസർച്ച് ഐഡിബിഐ ബാങ്കിന്റെ റേറ്റിംഗ് ഈ മാസം താഴ്ത്തിയിരുന്നു.