കൊച്ചി: ഇന്ത്യയിൽ 4ജി ഉപയോഗത്തിലേക്ക് ഉപഭോക്താക്കൾ മാറുന്നത് മുൻനിർത്തി 4ജി ഹാൻഡ്സെറ്റുകൾക്ക് പ്രത്യേകസൗജന്യങ്ങൾ നൽകാനായി ഐഡിയ സെല്ലുലാർ ഇ-കൊമേഴ്സ് കന്പനിയായ ഫ്ലിപ്കാർട്ടുമായി ധാരണയിലെത്തി. ഫ്ലിപ്കാർട്ട് വഴി പുതിയ 4ജി ഹാൻഡ് സെറ്റ് വാങ്ങി ഐഡിയ വെബ്സൈറ്റായ http://www.i4all. ideacellular. com/offers മുഖേന രജിസ്റ്റർ ചെയ്ത ശേഷം 255 രൂപ റീചാർജ് ചെയ്യുമ്പോൾ 15 ജിബി ഡാറ്റ ലഭ്യമാകും. മാർച്ച് 31 വരെ മൂന്നു തവണ 255 രൂപയ്ക്ക് റീചാർജ് ചെയ്യാം.
ഇതോടൊപ്പം ഐഡിയ ഉപയോക്താക്കൾക്ക് 10000 എംഎഎച്ച് പവർബാങ്കുകൾ പോലുള്ള അനുബന്ധ ഉപകരണങ്ങൾ വാങ്ങുന്പോൾ 70 ശതമാനം കിഴിവും ലഭിക്കുമെന്നു ഐഡിയ ചീഫ് മാർക്കറ്റിംഗ് ഓഫീസർ ശശിശങ്കർ വാർത്താക്കുറിപ്പിൽ അറിയിച്ചു.