നാദാപുരം: എടച്ചേരി തലായിയിലെ ആക്രികടയിൽ നിന്ന് തിരിച്ചറിയൽ കാർഡുകൾ കണ്ടെത്തിയ സംഭവത്തിൽ കർശന നടപടി സ്വീകരിക്കുമെന്ന് വടകര തഹസിൽദാർ.തിങ്കളാഴ്ച വൈകീട്ടാണ് തലായിയിലെ ആക്രികടയിൽ നിന്ന് നാട്ടുകാർ 84 തിരിച്ചറിയൽ കാർഡുകൾ കണ്ടെത്തി എടച്ചേരി പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചത്.
പോലീസ് കാർഡുകൾ ഇലക്ഷൻ വിഭാഗത്തിലെ അധികൃതർക്ക് കൈമാറി.മുതുവടത്തൂർ 54ാം ബൂത്തിലെ വോട്ടർമാർക്ക് ബിഎൽഒ പൂതിയ കാർഡുകൾ നൽകിയപ്പോൾ പഴയ കാർഡുകൾ കൈമാറിയിരുന്നു.ഈ കാർഡുകളാണ് ആക്രി കടയിൽ കണ്ടെത്തിയതെന്നാണ് അറിയുന്നത്. ബിഎൽഒയെ ചുമതലയിൽ നിന്ന് മാറ്റുന്നത് ഉൾപ്പെടെയുളള നപടികൾ സ്വീകരിക്കുമെന്ന് തഹസിൽദാർ അറിയിച്ചു.