ജയസൂര്യയുടെ ഇടിയിലെ ‘വില്ലനെ’ ഒറിജിനല്‍ പോലീസ് പൊക്കി, വിദേശത്തേക്ക് മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച ഹബീബ് പിടിയിലായത് കാസര്‍ഗോഡ് നിന്ന്, പോസ്റ്ററില്‍ നിന്ന് വില്ലനെ ഒഴിവാക്കി അണിയറക്കാര്‍

idi bigവെള്ളിയാഴ്ച്ച റിലീസ് ചെയ്യുന്ന ജയസൂര്യ ചിത്രം ‘ഇടി’ തീയേറ്ററിലെത്തുംമുമ്പ് പോലീസിന്റെ തലയ്ക്കിടി. ചിത്രത്തില്‍ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ച ബാവ ഹബീബാണ് അറസ്റ്റിലായത്. ഗള്‍ഫിലേക്ക് പോകുകയായിരുന്ന യുവാവിന്റെ കൈയ്യില്‍ ചരസ് കൊടുത്തയയ്ക്കാന്‍ ശ്രമിച്ചതിനാണ് അറസ്റ്റ്. കാസര്‍ഗോഡ് വച്ചാണ് ഇയാള്‍ പിടിയിലാകുന്നത്.

തളങ്കരയിലെ അബ്ദുള്‍ റസാഖ് സനാഫിന്റെ പരാതിയിലാണ്  കേസ്. സംഭവത്തില്‍ അറഫാത്ത്, നിസാം എന്നിവര്‍ക്കെതിരെയും പോലിസ് കേസെടുത്തു. കഴിഞ്ഞ നാലിന് രാവിലെ ഗള്‍ഫിലുള്ള സുഹൃത്തിനായി നിസാം എന്ന ഇജ്ജുവിന്റെ കൈവശം രു ജോഡി പാന്റ്‌സും ഷര്‍ട്ടും 2000 രൂപയും കൊടുത്തിരുന്നു. എന്നാല്‍ വൈകുന്നേരം ഫോണ്‍ ചെയ്ത് ഹാസിഫിന്റെ കൈയില്‍ കൊടുക്കാന്‍ ആവശ്യപ്പെട്ടു. ഇതോടെ പരാതിക്കാരന്‍ സാധനങ്ങള്‍ തിരികെ വാങ്ങിനോക്കിയപ്പോഴാണ് പാന്റ്‌സിന്റെ പോക്കറ്റില്‍ സൂക്ഷിച്ച നിലയില്‍ അഞ്ചുഗ്രാം ചരസ് കെത്തിയത്. ഉടന്‍ പോലിസിന് കൈമാറുകയായിരുന്നു.

മുംബൈയില്‍ നിന്നും മംഗലാപുരത്തേക്കും കാസര്‌ഗോഡേയ്ക്കും ചരസ് എത്തിക്കുന്ന മാഫിയയിലെ മുഖ്യകണ്ണിയാണ് ബാവ ഹമീദ് എന്നാണ് പോലീസ് പറയുന്നത്. ചിത്രം റിലീസാകുംമുമ്പ് വില്ലന്‍ അകത്തായതിന്റെ ഞെട്ടലിലാണ് അണിയറപ്രവര്‍ത്തകര്‍. സിനിമയെ ബാധിക്കുമെന്നതിനാല്‍ പോസ്റ്ററില്‍ നിന്ന് വില്ലനെ ഒഴിവാക്കിയാണ് പുതിയ പോസ്റ്ററുകള്‍ ചെയ്തിരിക്കുന്നത്.

Related posts