മറയൂർ: മറയൂരിലെ ആദിവാസി കുടിയിൽ കൊല്ലപ്പെട്ട രമേശിന്റെ മൃതദേഹം പോലീസ് നടപടി ക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം കുടിയിൽനിന്ന് കമ്പിളിയിൽ കെട്ടി ചുമന്നാണ് മറയൂരിൽ എത്തിച്ചത്.
മറയൂരിൽനിന്ന് ആറ് കിലോമീറ്റർ അകലെയാണ് പെരിയകുടി. ഇവിടേക്ക് മറയൂരിൽ നിന്ന് ഓഫ് റോഡ് ജീപ്പുകൾ മാത്രമാണ് പോകുന്നത്.
കുടിയിലെ എല്ലാ ആവശ്യങ്ങൾക്കും മറയൂർ ടൗണിൽ പോകുന്നതിനും ഈ ജീപ്പുകൾ തന്നെയാണ് കുടിക്കാർ ഉപയോഗിക്കുന്നത്.
പെരിയകുടിയിൽ പത്തോളം ജീപ്പുകൾ ഉണ്ടായിരുന്നിട്ടും കൊലപാതകമായതിനാൽ കുടിയിലെ ജീപ്പുകാർ മൃതദേഹം കയറ്റാൻ തയാറാകാതെവന്നതോടെയാണ് മൃതദേഹം കമ്പിളിയിൽ കെട്ടി ചുമന്നത്.