വി​നോ​ദ സ​ഞ്ചാ​രി​ക​ൾ എ​ത്തി​യെ​ങ്കി​ലും..! ആ​ശ്വാ​സ​ത്തി​ലും ആ​ശ​ങ്ക മാ​റാ​തെ അ​ഞ്ചു​നാ​ട്ടി​ലെ വി​നോ​ദ സ​ഞ്ചാ​ര മേ​ഖ​ല

മ​റ​യൂ​ർ: കോ​വി​ഡി​നേ​ത്തുട​ർ​ന്ന് വി​നോ​ദ സ​ഞ്ചാ​ര മേ​ഖ​ല​യി​ൽ സ​ർ​ക്കാ​ർ ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ ഇ​ള​വു​ക​ൾ പ്ര​ഖ്യാ​പി​ച്ച​തോ​ടെ വി​നോ​ദ സ​ഞ്ചാ​ര മേ​ഖ​ല​യി​ൽ ചെ​റി​യ ഉ​ണ​ർ​വു​ണ്ടാ​യെ​ങ്കി​ലും പ്ര​തി​സ​ന്ധി​ക​ൾ വി​ട്ടൊ​ഴി​യു​ന്നി​ല്ല.

സ്വാ​ത​ന്ത്ര്യ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് വി​നോ​ദ സ​ഞ്ചാ​രി​ക​ൾ എ​ത്തി​യെ​ങ്കി​ലും ചു​രു​ക്കം​പേ​ർ മാ​ത്ര​മാ​ണ് ഇ​വി​ടെ ത​ങ്ങി​യ​ത്.

ഭൂ​രി​ഭാ​ഗം പേ​രും സ​ന്ദ​ർ​ശ​നം ന​ട​ത്തി അ​ന്നു​ത​ന്നെ മ​ട​ങ്ങു​ന്ന ത​ര​ത്തി​ലാ​ണ് യാ​ത്ര​ക​ൾ ക്ര​മീ​ക​രി​ച്ച​ത്.

മ​റ​യൂ​ർ, കാ​ന്ത​ല്ലൂ​ർ, വ​ട്ട​വ​ട പ്ര​ദേ​ശ​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന റി​സോ​ർ​ട്ടു​ക​ളി​ൽ ഭൂ​രി​ഭാ​ഗ​വും പാ​ട്ട​വ്യ​വ​സ്ഥ​യി​ൽ ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ അ​ഡ്വാ​ൻ​സ് ന​ൽ​കി മാ​സ​വാ​ട​ക ന​ൽ​കി പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​യാ​ണ്.

അ​ട​ഞ്ഞു​കി​ട​ന്നി​രു​ന്ന കാ​ല​ത്ത് വൈ​ദ്യു​തി ചാ​ർ​ജ്, ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലെ നി​കു​തി, സ്ഥി​രം ജീ​വ​ന​ക്കാ​രു​ടെ വേ​ത​നം, മെ​യി​ന്‍റ​ന​ൻ​സ് എ​ന്നി​വ​യി​ലൂ​ടെ ന​ല്ലൊ​രു തു​ക​യാ​ണ് ചെ​ല​വ​ഴി​ക്കേ​ണ്ടി​വ​രു​ന്ന​ത്.

ഓ​ണ​ക്കാ​ല​ത്തോ​ട​നു​ബ​ന്ധി​ച്ച് മു​ൻ​കൂ​ർ ബു​ക്കിം​ഗു​ക​ൾ ആ​രം​ഭി​ച്ചെ​ങ്കി​ലും മു​ൻ​കാ​ല​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് 30 ശ​ത​മാ​നം ബു​ക്കിം​ഗ് മാ​ത്ര​മേ ആ​യി​ട്ടു​ള്ളൂ​വെ​ന്ന് റി​സോ​ർ​ട്ട് ഉ​ട​മ​ക​ൾ പ​റ​യു​ന്നു.

ഓ​ണ​ക്കാല​ത്തെ ബു​ക്കിം​ഗി​നെ ആ​ശ്ര​യി​ച്ചു മാ​ത്ര​മേ പി​ന്നീ​ടു​ള്ള ന​ട​ത്തി​പ്പി​നെ സം​ബ​ന്ധി​ച്ച് ചി​ന്തി​ക്കാ​ൻ ക​ഴി​യു​ക​യു​ള്ളൂ. ത​മി​ഴ്നാ​ട് അ​തി​ർ​ത്തി​യി​ൽ ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ൾ ഇ​പ്പോ​ഴും തു​ട​രു​ന്ന​തും പ്ര​തി​സ​ന്ധി​യാ​ണ്.

വി​നോ​ദ സ​ഞ്ചാ​രി​ക​ളെ ആ​ശ്ര​യി​ച്ച് ജീ​വി​ച്ചി​രു​ന്ന ജീ​പ്പ് സ​വാ​രി, ഗൈ​ഡു​ക​ൾ, ചെ​റു​കി​ട ക​ച്ച​വ​ട​ക്കാ​ർ എ​ല്ലാം​ത​ന്നെ ഓ​ണ​കാ​ല​ത്തെ പ്ര​തീ​ക്ഷ​യോ​ടെ​യാ​ണ് കാ​ണു​ന്ന​ത്.

റി​സോ​ർ​ട്ടു​ക​ൾ മു​ൻ​പു​ണ്ടാ​യി​രു​ന്ന വാ​ട​ക​യു​ടെ നേ​ർ​പ​കു​തി മാ​ത്ര​മാ​ക്കി സ​ഞ്ചാ​രി​ക​ളെ ആ​ക​ർ​ഷി​ക്കു​ന്നു​ണ്ട്.

Related posts

Leave a Comment