1989 ല്‍ കമ്മിഷന് ചെയ്തതിന് ശേഷം ഇടമലയാര്‍ ഡാം ഏഴാംതവണയാണ് ഇക്കുറി ഡാം തുറന്നത്. 1992 ലാണ് ഡാം ആദ്യമായി തുറന്ന് അധികവെള്ളം ഒഴുക്കികളയേണ്ടി വന്നത്. പിന്നീട് 1998 ലും 2005 ലും ഡാം തുറന്ന് വിടേണ്ടി വന്നിട്ടുണ്ട്. 2007 ല്‍ സെപ്റ്റംബര്‍ 25 നായിരുന്നു ഡാം തുറന്നത്. ഏറ്റവും ഒടുവില്‍ 2013 ല്‍ രണ്ട് തവണ ഡാം തുറന്ന് വിട്ടാണ് സംഭണിയില് വെളളം നിയന്ത്രിക്കുവാനായത്.
സംഭരണി നിറഞ്ഞതിനെ തുടര്‍ന്ന് 2013 ഓഗസ്റ്റ് 4ന് രാത്രിയില്‍ ഡാം അടിയന്തിരമായി തുറക്കുകയായിരുന്നു. പിന്നീട് മഴകുറഞ്ഞ് ഡാമിന്റെ ഷട്ടറുകള്‍ അടച്ചുവെങ്കിലും മഴ ശക്തി പ്രാപിച്ച് സെപ്റ്റംബര്‍ 13ന് രാവിലെ ഒമ്പതിന് വീണ്ടും തുറക്കേണ്ടി വന്നു. പിന്നീട് അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇപ്പോള്‍ ഡാം തുറന്ന് വെള്ളം ഒഴുക്കി കളയേണ്ടതായി വന്നത്.
ഇടമലയാര്‍ ഹൈഡ്രോ ഇലക്ട്രിക്ക് പ്രൊജക്ടിന്റെ ഭാഗമായി നിര്‍മ്മിച്ച ഡാം 1989 ലാണ് കമ്മീഷന് ചെയ്തത്.28 ചതുരശ്ര കിലോമീറ്റര്‍ വ്യാപിച്ച് കിടക്കുന്ന ഇടമലയാര്‍ ജലസംഭരണിക്ക് 300 ചതുരശ്ര കിലോമീറ്റര്‍ വൃഷ്ടി പ്രദേശമാണുള്ളത്. 169 മീറ്റര്‍ പരമാവധി സംഭരണ ശേഷിയുള്ള ഇടമലയാര്‍ ജലവൈദ്യുത പദ്ധതിയില്‍ 37.5 മെഗാവാട്ടിന്റെ രണ്ട് ജനറേറ്ററുകളാണ് പ്രവര്‍ത്തിക്കുന്നത്. 75 മെഗാവാട്ട് ഇവിടത്തെ ഉദ്പാദനം. ഇവിടെ പരമാവധി വൈദ്യുതി ഉല്‍പ്പദനം നടക്കുന്നുണ്ടായിരുന്നു. കാലവര്‍ഷം കനത്ത് ജലനിരപ്പ് നിയന്ത്രിക്കാനാവാതെ വന്നതോടെയാണ് ഡാം തുറന്നത്.