ജെയിസ് വാട്ടപ്പിള്ളിൽ
തൊടുപുഴ: വൈദ്യുതോത്പാദനം പരമാവധി കൂട്ടി ഇടുക്കി ഡാം തുറക്കുന്നതു ഒഴിവാക്കാൻ വൈദ്യുതി ബോർഡിന്റെ തീവ്ര ശ്രമം. മഴ ശക്തമാകുകയും ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ബ്ലൂ അലർട്ട് ലെവൽ പിന്നിടുകയും ചെയ്ത സാഹചര്യത്തിലാണിത്.
ചൊവ്വാഴ്ച ചേർന്ന ഉന്നതതല യോഗം ഉത്പാദനം കൂട്ടി ജലനിരപ്പു താഴ്ത്താൻ തീരുമാനിച്ചിരുന്നു. ഇതനുസരിച്ച് ചൊവ്വാഴ്ച മുതൽ തന്നെ മൂലമറ്റം നിലയത്തിൽ വൈദ്യുതോത്പാദനം വർധിപ്പിച്ചു തുടങ്ങി.
കഴിഞ്ഞ ദിവസം വരെ പ്രതിദിനം ശരാശരി അഞ്ചുദശലക്ഷം യൂണിറ്റിൽ താഴെയായിരുന്ന ഉത്പാദനം ചൊവ്വാഴ്ച രാത്രി 7.041 ദശലക്ഷം യൂണിറ്റായി വർധിപ്പിച്ചു.