ഇടുക്കി: വീട്ടമ്മയുമായുള്ള സിപിഎം നേതാവിന്റേതെന്നു പ്രചരിക്കുന്ന സ്വകാര്യ സംഭാഷണം പുറത്തായതോടെ പാർട്ടി ജില്ലാ നേതാവിനെ തരം താഴ്ത്തി.
സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗം പാർട്ടി പ്രവർത്തകയായ വീട്ടമ്മയുമായി നടത്തിയ സ്വകാര്യ സംഭാഷണത്തിന്റെ ശബ്ദരേഖ സമൂഹമാധ്യമങ്ങളിലൂടെ ഒരാഴ്ചയായി പ്രചരിക്കുകയാണ്.
സംഭവം പാർട്ടിക്കു ക്ഷീണമായതോടെയാണ് ജില്ലാ സെക്രട്ടേറിയേറ്റ് അംഗമായ നേതാവിനെതിരെ അടിയന്തര ജില്ലാ കമ്മിറ്റി യോഗം നടപടിയെടുത്തത്.
നേതാവിനെ ജില്ലാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയതായാണ് വിവരം. ഇദ്ദേഹത്തെ ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയേക്കുമെന്നും സൂചനയുണ്ട്.
ജില്ലയിലെ മുതിർന്ന സിപിഎം നേതാവിനെതിരെ ഉയർന്ന ആരോപണം അന്വേഷിക്കാനും കഴിഞ്ഞദിവസം ചേർന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു.
ജില്ലാ സെക്രട്ടേറിയറ്റിന്റെ നടപടി സംസ്ഥാന കമ്മിറ്റിക്ക് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സംസ്ഥാന കമ്മിറ്റിയുടെ അംഗീകാരം ലഭിച്ചതിനു ശേഷം ഒൗദ്യോഗിക പ്രഖ്യാപനം ഉണ്ടാകും.
പാർട്ടി പ്രവർത്തകയായ വീട്ടമ്മയുമായി നേതാവു നടത്തിയതായി പ്രചരിക്കുന്ന സ്വകാര്യ സംഭാഷണത്തിന്റെ ശബ്ദരേഖ ഒരാഴ്ച മുന്പാണ് സമൂഹ മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചത്.
ശബ്ദരേഖ പുറത്തുവന്നതോടെ നേതാവിനെതിരെ ട്രോളുകളും പ്രത്യക്ഷപ്പെട്ടിരുന്നു. പാർട്ടിയുടെ മുതിർന്ന നേതാവിന് ചേരാത്ത സംഭാഷണമാണിതെന്ന ആരോപണം ഉയർന്ന സാഹചര്യത്തിലാണ് ജില്ലാ സെക്രട്ടേറിയറ്റ് വിഷയം പരിഗണിച്ചത്.
അതേസമയം പാർട്ടിയിലെതന്നെ ഒരു പ്രബല വിഭാഗം നേതാവിനെ ഹണിട്രാപ്പിൽ പെടുത്തുകയായിരുന്നെന്നും ആരോപണമുണ്ട്. അടുത്ത ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് ഉയർന്നുകേട്ടിരുന്ന പേരുകളിലൊന്ന് ഈ നേതാവിന്റേതായിരുന്നു.
ജില്ലാ സെക്രട്ടറി സ്ഥാനം സ്വപ്നം കാണുന്ന ചില നേതാക്കളുടെ അറിവോടെയാണ് ശബ്ദരേഖ പുറത്തുവന്നതെന്നാണ് ആക്ഷേപം. ശബ്ദരേഖ പുറത്തുവന്നതിന്റെ പിന്നാലെ ചില വനിതാനേതാക്കൾ സിപിഎം ജില്ലാ നേതൃത്വത്തെ സമീപിച്ചിരുന്നു.