കൊച്ചി: ഇടുക്കി അണക്കെട്ടു തുറന്നാൽ വെള്ളമെത്തുന്ന പ്രദേശങ്ങളിൽ ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കായി അഗ്നിശമനസേനയുടെ 360 ജീവനക്കാരെ വിന്യസിച്ചു. എറണാകുളം ജില്ലയിൽ ദുരന്തസാധ്യ തയുള്ള ആലുവ, അങ്കമാലി, പെരുന്പാവൂർ, കോതമംഗലം, നോർത്ത് പറവൂർ, ഏലൂർ തുടങ്ങിയ പ്രദേശങ്ങളെ 16 സെക്ടറുകളായി വിഭജിച്ച് ഓരോ സെക്ടറിന്റെയും ചുമതല ഓരോ സ്റ്റേഷൻ ഓഫീസർമാർക്ക് നൽകി.
ഇടുക്കി ജില്ലയിൽ ചെറുതോണി, തടിയന്പാട്, കരിന്പൻ, വിമലഗിരി, കീരിത്തോട്, പനംകൂട്ടി തുടങ്ങിയ സ്ഥലങ്ങളെ എട്ടു സെക്ടറുകളായി തിരിച്ചിട്ടുണ്ട്. ഇടുക്കി ജില്ലയിൽ 140 ഉദ്യോഗസ്ഥരെയും എറണാകുളത്ത് 220 പേരെയുമാണ് നിയോഗിച്ചിരിക്കുന്നത്.
11 സ്കൂബാ വാനുകൾ, 16 ആംബുലൻസുകൾ, 15 റബ്ബർ ഡിങ്കികൾ, 18 ഇൻഫ്ളേറ്റബിൾ ടവർ ലൈറ്റുകൾ, 50 ചെയിൻസോ കൂടാതെ ലൈഫ് ബോയ്, ലൈഫ് ജാക്കറ്റ്, റോപ്പ്, സ്കെച്ചർ എന്നിവയും ജില്ലകളിലെ വിവിധ സെക്ടറുകളിൽ ക്രമീകരിച്ചിട്ടുണ്ട്. 50 സ്കൂബാ ടീമിനെയും തയാറാക്കി നിർത്തിയിട്ടുണ്ട്. റെഡ് അലർട്ട് ലഭിച്ചാൽ ജില്ലാ ഭരണകൂടത്തിന്റെ നിർദേശമനുസരിച്ച് ദുരന്തനിവാരണ പ്രവർത്തനങ്ങൾ ആരംഭിക്കും.
അവശ്യഘട്ടങ്ങളിൽ അഗ്നിശമനസേനയുടെ സഹായം തേടാം
ഇടുക്കി ജില്ല
കണ്ട്രോൾ റൂം (ഇടുക്കി) – 9497920163
കണ്ട്രോളിംഗ് ഓഫീസർ – 9497920116
ഓപ്പറേഷൻ വിംഗ് – 9497920162
സ്ട്രാറ്റജിക് വിംഗ് – 9497920294
കീരിത്തോട് – 9497920156
ചെറുതോണി – 9497920162
തടിയന്പാട് – 9497920161
കരിന്പൻ – 9497920234
വിമലഗിരി – 9497920158
പനംകൂട്ടി – 9447512229
എറണാകുളം ജില്ല
കണ്ട്രോൾ റൂം (ആലുവ) – 9497920129
കണ്ട്രോളിംഗ് ഓഫീസർ – 9497920115
ഓപ്പറേഷൻ വിംഗ് – 9497920141
സ്ട്രാറ്റജിക് വിംഗ് – 9497920294
പെരുന്പാവൂർ – 9497920135, 9497920136
ഏലൂർ – 9497920149, 9497920150
നോർത്ത് പറവൂർ – 9497920146, 9497920098
അങ്കമാലി – 9497920133, 9497920134, 9495466892
ആലുവ – 9497920131, 9497920143, 9497920132
കോതമംഗലം – 9497920139, 9497920288, 9497920138, 9497920099.